ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്‌കാരം മോഹൻലാലിന്
text_fieldsഈ വർഷത്തെ ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്‌കാരം നടൻ മോഹൻലാലിന്. അഭിനയ മേഖലയിലെ മികവിനാണ് പുരസ്‌കാരം. കെ ജയകുമാർ, പ്രഭാവർമ, പ്രിയദർശൻ എന്നിവർ അടങ്ങിയ ജൂറി ആണ് പുരസ്‌കാര ജേതാവിനെ തെരെഞ്ഞെടുത്തത്. ഒരു ലക്ഷം രൂപയും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. ഓഗസ്റ്റ് 31 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിന് അവാർഡ് സമ്മാനിക്കും.
നിലവിൽ ഷൂട്ടിങ് തിരക്കിലാണ് താരമിപ്പോൾ. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം,ലൂസിഫര്‍ രണ്ടാം ഭാഗമായ എമ്പുരാന്‍ എന്നിവയാണ് അണിയറയിൽ ഒരുങ്ങുന്നത്. തരുൺ മൂർത്തി ചിത്രത്തിൽ ശോഭനയാണ് നായിക. റാന്നിക്കാരനായ ടാക്സി ഡ്രൈവര്‍ ഷണ്മുഖമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. രജപുത്ര വിഷ്വല്‍സ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് എം.രഞ്ജിത്ത് ആണ്. പ്രശസ്ത ഫോട്ടോഗ്രാഫര്‍ കെ. ആര്‍ സുനിലും തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.
കൊവിഡ് കാലത്ത് മുടങ്ങിപ്പോയ ജീത്തു ജോസഫ് ചിത്രം റാമിന്‍റെ ചിത്രീകരണവും അദ്ദേഹത്തിന് പൂര്‍ത്തിയാക്കാനുണ്ട്. തെലുങ്ക് ചിത്രം കണ്ണപ്പയില്‍ അതിഥി താരമായി എത്തുന്നുണ്ട്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസും റിലീസിനൊരുങ്ങുകയാണ്. പോസ്റ്റ് പ്രൊഡക്ഷ പുരോഗമിക്കുന്ന ബറോസ് സെപ്റ്റംബര്‍ 12 നാണ് തിയറ്ററുകളിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.