'നൻപകൽ നേരത്ത് മയക്കം' കണ്ടു; അദ്‌ഭുതപ്പെടുത്തിയ അപൂർവം ചിത്രങ്ങളിലൊന്ന് -ശ്രീകുമാരൻ തമ്പി
text_fieldsമമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് നൻപകൽ നേരത്ത് മയക്കം. ജനുവരി 19 നാണ് ചിത്രം പ്രദർശനത്തിനെത്തിയത്. മമ്മൂട്ടി അവതരിപ്പിച്ച ജെയിംസ് എന്ന കഥാപാത്രത്തിന് മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധയാണ് ലഭിക്കുന്നത്.
ഇപ്പോഴിതാ മമ്മൂട്ടിയേയും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയേയും പ്രശംസിച്ച് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. നടൻ എന്ന നിലയിലും നിർമാതാവ് എന്ന നിലയിലും മമ്മൂട്ടി ഏറ്റവും ഉയർന്ന നിലയിൽ എത്തിയെന്നാണ് ചിത്രം കണ്ടതിന് ശേഷം ഫേസ്ബുക്കിൽ കുറിച്ചത്. അമ്പത്തേഴ് വർഷം സിനിമയ്ക്ക് വേണ്ടി ജീവിതം ചെലവാക്കിയ തന്നെ അദ്‌ഭുതപ്പെടുത്തിയ അപൂർവം ചിത്രങ്ങളിലൊന്നാണ് ''നൻപകൽ നേരത്ത് മയക്കം'' എന്നും അദ്ദേഹം പറയുന്നു.
ശ്രീകുമാരൻ തമ്പിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
'നൻപകൽ നേരത്ത് മയക്കം കണ്ടു. നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും മമ്മൂട്ടി ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരിക്കുന്നു. മമ്മൂട്ടിയുടെ അഭിനയം അന്തർദേശീയ നിലവാരം പുലർത്തുന്നു. ലിജോ ജോസ് പെല്ലിശ്ശേരി ഒരു ജീനിയസ് തന്നെ. ഈ ചെറുപ്പക്കാരൻ ഉയരങ്ങൾ കീഴടക്കാനിരിക്കുന്നതേയുള്ളൂ. അമ്പത്തേഴ് വർഷം സിനിമയ്ക്ക് വേണ്ടി ജീവിതം ചെലവാക്കിയ തന്നെ അദ്‌ഭുതപ്പെടുത്തിയ അപൂർവം ചിത്രങ്ങളിലൊന്നാണ് "നൻപകൽ നേരത്ത് മയക്കം'- കുറിപ്പ് അവസാനിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.