ആമിറിന്റെ മകൾ ഇറയുടെ വിവാഹം ആഘോഷമാക്കി ഷാറൂഖും സൽമാനും! ചിത്രങ്ങൾ കാണാം
text_fieldsനടൻ ആമിർ ഖാന്റെ മകൾ ഇറയുടെ വിവാഹം ആഘോഷമാക്കി ഇന്ത്യൻ സിനിമാ ലോകം. ആമിർ ഖാൻ സഹപ്രവർത്തകർക്കായി നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിൽ സംഘടിപ്പിച്ച വിവാഹ സൽക്കാര ചടങ്ങിൽ ബോളിവുഡിലെ മുൻനിര താരങ്ങളും യുവതാരങ്ങളും ഇറക്കും നുപൂറിനും ആശംസ അറിയിക്കാൻ എത്തിയിരുന്നു. വിവാഹ സൽക്കാരത്തിനെത്തിയ സഹപ്രവർത്തകരെ സ്വീകരിക്കാൻ ആമിർ മുന്നിൽ തന്നെയുണ്ടായിരുന്നു.
ഇറ ഖാന്റെ വിവാഹ സൽക്കാരത്തിന് ഭാര്യ ഗൗരിക്കൊപ്പമാണ് ഷാറൂഖ് ഖാൻ എത്തിയത്. സൽമാനും പാർട്ടിയിൽ സജീവമായിരുന്നു. ആമിറിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് സൽമാനും ഷാറൂഖും. സൽമാന്റെ വസതിയിൽ വെച്ച് വിവാഹ ചടങ്ങുകൾ നടന്നിരുന്നു. രൺബീർ കപൂർ, കത്രീന കൈഫ്, ജയ ബച്ചൻ, മകൾ ശ്വേത. സുസ്മിത സെൻ, സോണാലി ബേന്ദ്രേ , ഹേമമാലിനി, രേഖ, സൈറ ഭാനു, നാഗ് ചൈതന്യ, അനിൽ കപൂർ, ശർമ ജോഷി, കങ്കണ, വിഷ്ണു വിശാൽ ഭാര്യ ജ്വാല ഗുട്ട, അയാൻ മുഖർജി എന്നിങ്ങനെ ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും സംവിധായകരും എത്തിയിരുന്നു.
ജനുവരി മൂന്നിനായിരുന്നു ഇറ ഖാന്റേയും സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറുമായ നൂപുർ ശിഖരെയുടേയും രജിസ്റ്റർ വിവാഹം നടന്നത്. പിന്നീട് കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തി ജയ്പൂരിൽ വിവാഹ ചടങ്ങുകൾ നടന്നിരുന്നു.നാല് ദിവസം നീണ്ടുനിന്ന ചടങ്ങുകളാണ് ആമിർ സംഘടിപ്പിച്ചത്. ജനുവരി എട്ടിന് തുടങ്ങിയ ആഘോഷം പത്തിനാണ് അവസാനിച്ചത്.
ദീർഘ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇറയും ഫിറ്റ്നെസ് ട്രെയിനർ നൂപുർ ശിഖാരെയും വിവാഹിതരാകുന്നത്. കഴിഞ്ഞ നവംബറില്‍ മുംബൈയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.