Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2020 7:55 PM IST Updated On
date_range 12 Aug 2020 7:55 PM ISTസംവിധായകൻ രാജമൗലിയുടെ കോവിഡ് പരിശോധന ഫലം നെഗറ്റീവ്
text_fieldsbookmark_border
ചെന്നൈ: സംവിധായകൻ എസ്.എസ്. രാജമൗലിയുടെയും കുടുംബത്തിെൻറയും കോവിഡ് പരിശോധന ഫലം നെഗറ്റീവായി. ജൂലൈ 29നാണ് രാജമൗലിക്കും കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ ഇല്ലാത്തതിനെ തുടർന്ന് വീട്ടുനിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
കോവിഡ് നെഗറ്റീവായ വിവരം രാജമൗലി ഫേസ്ബുക്കിൽ കുറിക്കുകയായിരുന്നു. 'രണ്ടാഴ്ചത്തെ നിരീക്ഷണം പൂർത്തിയാക്കി. ലക്ഷണങ്ങളൊന്നും ഇല്ല. എങ്കിലും പരിശോധനക്ക് വിധേയമായി. ഞങ്ങളുടെയെല്ലാം കോവിഡ് പരിശോധന ഫലം നെഗറ്റീവാണ്. പ്ലാസ്മ ദാനത്തിന് ആവശ്യമായ ആൻറിബോഡി ശരീരത്തിൽ വികസിച്ചോ എന്നറിയാനായി മൂന്നാഴ്ച കാത്തിരിക്കാൻ ഡോക്ടർ നിർദേശിച്ചു' -രാജമൗലി കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story