ഹൃത്വിക് റോഷനെ കുറിച്ച് പറഞ്ഞത് തെറ്റായി പോയി, അപമാനിക്കാൻ പറഞ്ഞതല്ല; വിശദീകരണവുമായി എസ്.എസ് രാജമൗലി
text_fieldsനടൻ ഹൃത്വിക് റോഷനെ കുറിച്ച് പറഞ്ഞ വിവാദ പരാമർശത്തിൽ ഖേദം പ്രകടപ്പിച്ച് സംവിധായകൻ എസ്. എസ് രാജമൗലി. 2009ൽ പുറത്ത് ഇറങ്ങിയ ബില്ല എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ള വാർത്താ സമ്മേളനത്തിലായിരുന്നു സംവിധായകന്റെ വിവാദ പരാമർശം. പ്രഭാസിന് മുന്നിൽ ഹൃത്വിക് റോഷൻ ഒന്നുമല്ല എന്നായിരുന്നു പറഞ്ഞത്.
തന്റെ വാക്കുകൾ തെറ്റായി പോയി എന്നാണ് രാജമൗലി പറയുന്നത്. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ പ്രതികരിച്ചത്. 'ഇത് വളരെ വർഷങ്ങൾക്ക് മുമ്പുള്ളതാണ്. ഏകദേശം 15- 16 വർഷമെങ്കിലും പഴക്കമുണ്ടാകും. അന്ന് ഞാൻ പറഞ്ഞത് ശരിയല്ലെന്ന് സമ്മതിക്കുന്നു. എന്നാൽ ഒരിക്കലും ഹൃത്വിക് റോഷനെ തരംതാഴ്ത്തുക എന്നതായിരുന്നില്ല എന്റെ ഉദ്ദേശം. ഞാൻ അദ്ദേഹത്തെ വളരെയധികം ബഹുമാനിക്കുന്നു- രാജമൗലി പറഞ്ഞു. റെഡ്ഡിറ്റിലൂടെയാണ് സംവിധായകന്റെ പഴയ വിഡിയോ വീണ്ടും പ്രചരിച്ചത്.
''ദൂം 2 ഹിന്ദിയിൽ റിലീസ് ചെയ്തപ്പോൾ എനിക്ക് അത്ഭുതം തോന്നി. എങ്ങനെയാണ് ഇത്രയും നിലവാരമുളള ചിത്രങ്ങൾ എടുക്കുന്നതെന്ന്. ഹൃത്വിക് റോഷനെപ്പോലുള്ള നായകന്മാർ നമുക്ക് ഇല്ലാത്തതിൽ സങ്കടം തോന്നി. എന്നാൽ ബില്ലയിലെ പാട്ടും പോസ്റ്ററും ട്രെയിലറുകളും കണ്ടപ്പോൾ പ്രഭാസിന് മുന്നിൽ ഹൃത്വിക് ഒന്നുമല്ലെന്ന് എനിക്ക് മനസിലായി. തെലുങ്ക് സിനിമ ബോളിവുഡിനേക്കാൾ മികച്ച ഹോളിവുഡിന് തുല്യമായ ചിത്രങ്ങൾ നിർമ്മിക്കുന്നു. ഇതിലേക്ക് എത്തിച്ച സംവിധായകൻ മെഹർ രമേഷിന് അഭിനന്ദനങ്ങൾ " - രാജമൗലി പഴയ വീഡിയോയില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.