ആണുങ്ങളെ പോലെ എഴുന്നേറ്റ് നിൽക്കൂ, പ്രതികരിക്കൂ; മോഹൻലാലിനോട് ശോഭ ഡെ
text_fieldsന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ അധ്യക്ഷസ്ഥാനം രാജിവെച്ച മോഹൻലാലിനെ വിമർശിച്ച് എഴുത്തുകാരിയും കോളമിസ്റ്റുമായ ശോഭ ഡെ. ആണുങ്ങളെ പോലെ എഴുന്നേറ്റ് നിന്ന് നിങ്ങളുടെ സഹ മെമ്പർമാരോട് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങളുടെ ഉത്തരവാദിത്തമേറ്റെടുക്കാൻ പറയണം. അതിജീവിതകൾക്ക് സഹായം നൽകാനും അവർക്ക് നിർദേശം കൊടുക്കണമെന്നും ശോഭ ഡെ പറഞ്ഞു. എൻ.ഡി.ടി.വിയോടായിരുന്നു അവരുടെ പ്രതികരണം.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അഞ്ച് വർഷമായി ഒരു നടപടിയും ഉണ്ടായില്ലെന്നതാണ് ഏറ്റവും മോശം കാര്യം. മോശം ജോലി സാഹചര്യങ്ങൾ കാരണം മലയാള സിനിമയിലെ ഒരു വിഭാഗം സ്ത്രീകൾ 2017 പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് മലയാള സിനിമയിൽ മാറ്റങ്ങളുണ്ടായതെന്നും ശോഭ ഡെ പറഞ്ഞു.
15 മുതൽ 20 വരെ താരങ്ങൾ നിയന്ത്രിക്കുന്ന ക്ലബാണ് മലയാള സിനിമയെന്ന ഗുരുതരമായ ആരോപണവും അവർ ഉന്നയിച്ചിരുന്നു. 2017ൽ മലയാള നടി ബലാത്സംഗത്തിനിരയായ സംഭവമുണ്ടായി. എന്നാൽ, ഇത് മലയാള സിനിമയുടെ മാത്രം പ്രശ്നമല്ല. ഇന്ത്യയിലെ വിവിധ സിനിമ വ്യവസായ മേഖലകളിൽ ഈ പ്രശ്നമുണ്ട്. ബോളിവുഡ്, ബംഗാളി സിനിമ, കർണാടക എന്നിവടങ്ങളിലെല്ലാം സ്ത്രീകൾ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും അവർ പറഞ്ഞു.
നീതിയുടെ ഭാഗത്ത് നിൽക്കുകയാണ് നല്ല നേതൃത്വം ചെയ്യേണ്ടത്. സ്‍ത്രീകൾക്കെതിരെ അതിക്രമം നടത്തുന്നവർക്കെതിരെ അമ്മ നേതൃത്വം നടപടിയെടുക്കണമായിരുന്നു. സിനിമ സെറ്റുകളിൽ ആവശ്യത്തിന് ടോയ്ലെറ്റ് പോലുമില്ലെന്നത് മനുഷത്വരഹിതമാണെന്നും ശോഭ ഡെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.