തീയറ്ററുകളുടെ രണ്ടാം വരവിൽ ആദ്യ മലയാള സിനിമയായി 'സ്റ്റാർ' 29നെത്തും
text_fieldsകോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ട തീയറ്ററുകൾ രണ്ടാമത് തുറക്കുമ്പോൾ ആദ്യ മലയാള സിനിമയായി 'സ്റ്റാർ' 29ന് റിലീസ് ചെയ്യും. ഡോമിന്‍ ഡി സില്‍വയുടെ സംവിധാനത്തിൽ ജോജു ജോര്‍ജും പൃഥ്വിരാജും ഷീലു എബ്രഹാമും പ്രധാന വേഷത്തിൽ എത്തുന്ന സിനിമയാണ് 'സ്റ്റാര്‍'.
ഒരു സൈക്കോളജിക്കൽ മിസ്റ്ററി ഗണത്തിൽ പെടുന്ന സിനിമ ആയിരിക്കും 'സ്റ്റാർ' എന്ന് അണിയറപ്രവർത്തകർ അവകാശപ്പെടുന്നു. "Burst of Myths" എന്ന ടാഗ് ലൈനിൽ ഇറങ്ങുന്ന ചിത്രത്തിന് അന്ധമായ വിശ്വാസങ്ങളെയും സമൂഹത്തിൽ മതത്തിന്റെ പേരിൽ കെട്ടി പൊക്കിയ പല കാഴ്ചപാടുകളെയും യുക്തിയാൽ പൊളിച്ചെഴുതുന്നു എന്നൊരു പ്രത്യേകത കൂടിയുണ്ട്. ഒരു കുടുംബ പശ്ചാത്തലത്തിൽ നടക്കുന്ന സിനിമയിൽ അതിഥി താരമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്.
അബാം മൂവീസിന്‍റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന സിനിമ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. നവാഗതനായ സുവിന്‍ എസ്. സോമശേഖരന്‍റേതാണ് രചന. സാനിയ ബാബു, ശ്രീലക്ഷ്മി, തൻമയ് മിഥുൻ,ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജൻ, രാജേഷ് ബി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. മീഡിയ മാർക്കറ്റിങ്: അരുൺ പൂക്കാടൻ, വാർത്ത പ്രചാരണം: പി. ശിവപ്രസാദ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.