ശിലയിട്ട് പത്ത് വർഷം; രാമു കാര്യാട്ടിന് സ്മാരകമായില്ല
text_fieldsവാടാനപ്പള്ളി: രാമു കാര്യാട്ട് ഓർമയായിട്ട് 42 വർഷം പിന്നിട്ടിട്ടും ജന്മനാടായ ചേറ്റുവയിൽ സ്മാരകം ശിലയിലൊതുങ്ങി.
മലയാള സിനിമയെ ദേശീയ, അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച 'ചെമ്മീൻ' എന്ന സിനിമയിലൂടെ രാഷ്ട്രപതിയുടെ സ്വർണമെഡൽ ആദ്യമായി മലയാളത്തിന് നേടിത്തന്ന രാമു കാര്യാട്ടിെൻറ സ്മാരകം സാങ്കേതികത്വത്തിൽ കുടുങ്ങിക്കിടക്കുകയാണ്.
രാമു കാര്യാട്ടിന് ജന്മദേശത്ത് സ്മാരകം നിർമിക്കണമെന്ന ആവശ്യത്തിന്ന് നാലു പതിറ്റാണ്ടിെൻറ പഴക്കമുണ്ട്.
20 വർഷം മുമ്പാണ് അതിന് ചിറകുമുളച്ചത്. നിർമാണത്തിനായി ചേറ്റുവയിൽ കാര്യാട്ടിെൻറ തറവാട് വസതിക്കടുത്തായി വഴിയോര വിശ്രമ കേന്ദ്രത്തിനരികിൽ റവന്യൂവകുപ്പിെൻറ 20 സെൻറ് ഭൂമി സാംസ്കാരിക വകുപ്പിന് കൈമാറി. 2011ൽ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് അന്നത്തെ റവന്യൂ മന്ത്രി കെ.പി. രാജേന്ദ്രനാണ് ശിലയിട്ടത്. പിന്നെ ഒന്നും ഉണ്ടായിട്ടില്ല.
കെ.വി. അബ്ദുൽ ഖാദർ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് രണ്ട് കോടി രൂപ സ്മാരക നിർമാണത്തിന് അനുവദിച്ചെങ്കിലും സ്ഥലം ചേറ്റുവ പുഴക്ക് അരികിലായതിനാൽ തീരപരിപാലന നിയമത്തിൽപെടുമെന്ന സാങ്കേതികത്വം പറഞ്ഞ് നിർമാണം അനിശ്ചിതത്വത്തിലായി.
ഏങ്ങണ്ടിയൂർ പഞ്ചായത്ത് മുൻ ഭരണസമിതി തീരപരിപാലന നിയമത്തിൽ ഉൾപ്പെടാത്ത സ്ഥലം വിട്ടുനൽകാൻ ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടെങ്കിലും അതും നടന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.