'മിഷൻ ഇമ്പോസിബിൾ പോലെ ഒരു എന്‍റർടെയ്നറായിരിക്കും ഗോട്ട്'; ഹൈപ്പ് വർധിപ്പിച്ച് സ്റ്റണ്ട് മാസ്റ്റർ
text_fieldsവെങ്കട്ട് പ്രഭുവിന്‍റെ സംവിധാനത്തിലെത്തുന്ന ദളപതി വിജയ് നായകനായെത്തുന്ന ചിത്രമാണ് 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം'. അച്ഛനും മകനുമായി വിജയ് ഡബിൾ റോളിലെത്തുന്ന ചിത്രം സെപ്റ്റംബർ 5നാണ് തിയറ്ററുകളിലെത്തുക. ചിത്രത്തിൽ ആക്ഷൻ സീനുകളിൽ ഒന്നും ഡ്യൂപ്പിനെ ഉപയോഗിച്ചിട്ടില്ലെന്നും എല്ലാം വിജയ് സാർ സ്വന്തമായി ചെയ്തതാണെന്നും പറയുകയാണ് ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്റർ ദിലീപ് സുബ്ബരായൻ. 'ചിത്രം കണ്ടവരെല്ലാം മിഷൻ ഇമ്പോസിബിൾ പോലെയുണ്ട്, ഹോളിവുഡ് ചിത്രം പോലെയുണ്ട് എന്ന് പറഞ്ഞതിൽ സന്തോഷമുണ്ട്. ഇമോഷൻ,ആക്ഷൻ തുടങ്ങി എല്ലാമുള്ള ഒരു പക്കാ കൊമേർഷ്യൽ എന്റർടൈനർ ആയിരിക്കും ഗോട്ട്. പ്രേക്ഷകർക്ക് ചിത്രം വളരെ ആസ്വദിക്കാനാകും' ഗലാട്ടക്ക് നൽകിയ അഭിമുഖത്തിൽ ദിലീപ് സുബ്ബരായൻ പറഞ്ഞു.
വെങ്കട്ട് പ്രഭുവുമായി സിനിമ ചെയ്യണമെന്ന് ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നുവെന്നും 128 ദിവസത്തോളം താൻ ജോലി ചെയ്തുവെന്നും ദിലീപ് സുബ്ബരായൻ പറയുന്നുണ്ട്. സിനിമ നല്ല രീതിയിൽ വന്നിട്ടുണ്ടെന്നും എല്ലാ തരം പ്രേക്ഷകനും ആസ്വദിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'തെരി', 'ജില്ല', 'പുലി', 'വാരിസ്' എന്നീ സിനിമകൾക്ക് ശേഷം വിജയ് സാറുമായി ഞാൻ വീണ്ടും ഒന്നിക്കുന്ന സിനിമയാണ് 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം'. പടം വളരെ നല്ല രീതിയിൽ എല്ലാവർക്കും ആസ്വദിക്കാവുന്ന രീതിയിൽ വന്നിട്ടുണ്ടെന്ന് ഉറപ്പാണ്. വെങ്കട്ട് പ്രഭു സാറിനൊപ്പം വർക്ക് ചെയ്യണമെന്ന് കുറെ നാളായുള്ള എന്‍റെ ആഗ്രഹമായിരുന്നു. അതുകൊണ്ട് തന്നെ ഈ സിനിമയിൽ എങ്ങനെയെങ്കിലും എത്തണമെന്ന് ആഗ്രഹിച്ചു. ഏതാണ്ട് 128 ദിവസത്തോളം ഈ സിനിമയിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്. പ്രൊഡക്ഷൻ ടീമിന്റെ ഭാഗത്ത് നിന്ന് നല്ല പിന്തുണയായിരുന്നു ലഭിച്ചത്. വെങ്കട്ട് പ്രഭു സാർ നീ എന്ത് വേണമെങ്കിലും ചെയ്തോ എന്നാണ് എന്നോട് പറഞ്ഞത്', ദിലീപ് സുബ്ബരായൻ പറഞ്ഞു.
എ.ജി.എസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ കൽപാത്തി എസ്. അഘോരം, കൽപാത്തി എസ്. ഗണേഷ്, കൽപാത്തി എസ്. സുരേഷ് എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസാണ്. മീനാക്ഷി ചൗധരിയാണ് ചിത്രത്തിൽ നായികയാകുന്നത്. ജയറാമും ഒരു പ്രധാന റോളിൽ ചിത്രത്തിലെത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.