'ശുഭദിനം' ആദ്യപോസ്റ്റർ പുറത്തിറങ്ങി
text_fieldsനെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മാണവും ശിവറാംമണി എഡിറ്റും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം 'ശുഭദിന'ത്തിന്റെ ആദ്യപോസ്റ്റർ പുറത്തിറങ്ങി. സൗത്ത് ഇന്ത്യൻ താരം കീർത്തി സുരേഷ്, അജു വർഗ്ഗീസ്, വിഷ്ണു ഉണ്ണികൃഷ്ണൻ, റോഷൻമാത്യു, വിശാഖ് നായർ തുടങ്ങിയവരുടെ പേജുകളിലൂടെയായിരുന്നു റിലീസ്. ജീവിതത്തിലെ നിരവധി പ്രശ്നങ്ങൾക്കൊരു പരിഹാരമാർഗ്ഗമെന്ന നിലയ്ക്ക് സാധാരണക്കാരനായ ചെറുപ്പക്കാരൻ സിഥിൻ കൈക്കൊള്ളുന്ന തീരുമാനങ്ങളും അതിന്റെ പരിണിതഫലങ്ങളും നർമ്മം കലർത്തി അവതരിപ്പിക്കുന്ന ചിത്രമാണ് ശുഭദിനം.
ഗിരീഷ് നെയ്യാർ, ഇന്ദ്രൻസ്, ഹരീഷ് കണാരൻ, ജയകൃഷ്ണൻ, രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, മറീന മൈക്കിൾ, മാലാ പാർവ്വതി, അരുന്ധതി നായർ, ഇടവേള ബാബു, കോട്ടയം പ്രദീപ്, മീരാ നായർ , ജയന്തി, അരുൺകുമാർ, നെബീഷ് ബെൻസൺ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്നു.
ഛായാഗ്രഹണം - സുനിൽപ്രേം എൽ എസ് , രചന -വി എസ് അരുൺകുമാർ , പ്രോജക്ട് ഡിസൈനർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - നാസിം റാണി, ഗാനരചന - ഗിരീഷ് നെയ്യാർ, സംഗീതം - അർജുൻ രാജ്കുമാർ , പ്രൊഡക്ഷൻ കൺട്രോളർ - രാജീവ് കുടപ്പനക്കുന്ന്, കല-ദീപു മുകുന്ദപുരം , ചമയം - മുരുകൻ കുണ്ടറ, കോസ്റ്റ്യൂംസ് - അജയ് എൽ കൃഷ്ണ, സൗണ്ട് മിക്സിംഗ് - അനൂപ് തിലക്, സൗണ്ട് ഡിസൈനർ - രാധാകൃഷ്ണൻ എസ് , ത്രിൽസ് - അഷ്റഫ് ഗുരുക്കൾ, ഡിസൈൻസ് - ജോണി ഫ്രെയിംസ്, സ്റ്റിൽസ് - മൃതുൽ വിശ്വനാഥ്, വിൻസി ലോപ്പസ്, ധനിൽകൃഷ്ണ, പി ആർ ഒ - അജയ് തുണ്ടത്തിൽ .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.