അച്ഛൻ ഹോട്ടലിലെ ക്ലീനർ; അദ്ദേഹത്തിന് മുന്നിൽ താൻ ഒന്നുമല്ല, പിതാവിന്റെ കഥ പറഞ്ഞ് സുനിൽ ഷെട്ടി
text_fieldsപിതാവ് വിരപ്പ ഷെട്ടി ക്ലിനിങ് ജോലി ചെയ്തിരുന്ന ഹോട്ടലുകൾ ഇന്ന് തന്റെ ഉടമസ്ഥതയിലാണെന്ന് നടൻ സുനിൽ ഷെട്ടി. കുടുംബം നോക്കാനായി വളരെ ചെറുപ്പത്തിൽ തന്നെ അച്ഛൻ ഹോട്ടലിൽ ജോലി നോക്കിയിരുന്നെന്നും മേശ വൃത്തിയാക്കലായിരുന്നു അച്ഛന്റെ ആദ്യത്തെ ജോലിയെന്നും നടൻ അടുത്തിടെ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
'വളരെ ചെറുപ്പത്തിൽ തന്നെ അദ്ദേഹത്തിന്റെ പിതാവിനെ നഷ്ടപ്പെട്ടു. മൂന്ന് സഹോദരിമാരായിരുന്നു. കുടുംബം നോക്കാനായി ചെറുപ്പത്തിൽ തന്നെ ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്ക് എത്തി. സൗത്ത് ഇന്ത്യൻ ഹോട്ടലിൽ ക്ലീൻ സ്റ്റാഫായിട്ടായിരുന്നു തുടക്കം. അന്ന് അദ്ദേഹത്തിന് ഒമ്പത് വയസായിരുന്നു. വളരെ ചെറുതായിരുന്നതുകൊണ്ട്, മേശ വൃത്തിയാകാൻ വേണ്ടി നാല് തവണയൊക്കെ ക്ലീൻ ചെയ്യണമായിരുന്നു. അരിച്ചാക്കിലായിരുന്നു ഉറങ്ങിയിരുന്നത്.
പിന്നീട് അദ്ദേഹത്തിന്റെ ബോസ് മൂന്ന് കെട്ടിടങ്ങൾ വാങ്ങി. അതെല്ലാം മനേജ് ചെയ്തിരുന്നത് അച്ഛനായിരുന്നു. പിന്നീട് ആ കെട്ടിടങ്ങൾ ഞങ്ങൾ വാങ്ങി. ഇപ്പോഴും ആ കെട്ടിടങ്ങൾ ഞങ്ങളുടെ പക്കലുണ്ട്. അവിടെ നിന്നായിരുന്നു ഞങ്ങളുടെ തുടക്കം. വളരെ സ്നേഹവും വിനയവും കരുണയുമുള്ള വ്യക്തിയായിരുന്നു അച്ഛൻ. അദ്ദേഹത്തിന്റെ നേട്ടങ്ങളുടെയും കഷ്ടപ്പാടിന്റെയും മുന്നിൽ എന്റെ നേട്ടങ്ങൾ ഒന്നുമല്ല'.– സുനിൽ ഷെട്ടി പറഞ്ഞു
2017 ലാണ് സുനിൽ ഷെട്ടിയുടെ പിതാവ് വിരപ്പ ഷെട്ടി അന്തരിച്ചത്. 93ാം വയസിലായിരുന്നു അന്ത്യം.1992ലാണ് സുനിൽ ഷെട്ടി അഭിനയ രംഗത്തേക്കെത്തിയത്. വെൽക്കം ടു ദി ജംഗിൾ, ഹേരാ ഫെറി 3 എന്നീ ചിത്രങ്ങളിലാണ് സുനിൽ അടുത്തതായി അഭിനയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.