ഇന്ന് ഭരണാധികാരികൾ നമ്മെ ഓക്സിജനും ബെഡിനും വേണ്ടി നാട് നീളെ ഓടിക്കുന്നു; മറക്കരുതെന്ന് സുനിൽ ഷെട്ടി
text_fieldsരാജ്യം കോവിഡ് രണ്ടാം തരംഗത്തിെൻറ ഭീതിയിലാണ്. ജീവ ശ്വാസം കിട്ടാതെ ആളുകൾ മരിച്ചുവീഴുന്നത് കണ്ട് ആരോഗ്യ പ്രവർത്തകർ നിസ്സഹായാരായി നിൽക്കുന്നു. ശവപ്പറമ്പുകളിൽ ദഹിപ്പിക്കാൻ ഇടമില്ലാതെ മൃതദേഹങ്ങൾ കൂട്ടിയിട്ടിരിക്കുന്ന കാഴ്ച്ചകൾ വേറെ. കോവിഡ് ഇന്ത്യയിൽ ആദ്യം റിപ്പോർട്ട് ചെയ്തപ്പോൾ മുതൽ വിദഗ്ധർ നിർദേശിച്ചിരുന്നത് മറ്റേത് മേഖലയേക്കാളും ആരോഗ്യ രംഗത്ത് ഭീമമായ നിക്ഷേപം നടത്താനാണ്. ഇപ്പോൾ, രാജ്യം അതിെൻറ പ്രധാന്യം എത്രത്തോളമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്നു. എല്ലാവരും തന്നെ ഭരണാധികാരികളുടെ പിടിപ്പുകേടിനെ തന്നെയാണ് നിലവിലെ ദുരിതത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
നടൻ സുനിൽ ഷെട്ടിയും രാജ്യത്തിെൻറ ഇപ്പോഴത്തെ അവസ്ഥയിൽ വേണ്ട രീതിയിൽ പ്രവർത്തിക്കാത്തതിന് രാഷ്ട്രീയക്കാരോടു കലിപ്പ് പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ്. അടുത്ത തെരഞ്ഞെടുപ്പിൽ ഒാരോരുത്തരും ഒരുക്കലും ഇതൊന്നും മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.
"സീറ്റിൽ വരുന്ന ഓരോ രാഷ്ട്രീയക്കാരനും അടുത്ത അഞ്ചുവർഷത്തെക്കുറിച്ചം എങ്ങനെ പണം സമ്പാദിക്കും എന്ന് മാത്രമാണ് ചിന്തിക്കുന്നത്, എന്നാൽ, അത് എങ്ങനെ സിസ്റ്റത്തിന് തിരികെ നൽകണം എന്ന് ചിന്തിക്കില്ല," സുനിൽ ഷെട്ടി പറയുന്നു. ''പഴിചാരൽ മത്സരത്തിന് ഇപ്പോൾ സമയമില്ല.. നമ്മളാണ് അവരെ തെരഞ്ഞെടുത്തത്. ഇപ്പോൾ അവർ നമ്മെ, ബെഡ്ഡുകൾക്കും ഓക്സിജനും വേണ്ടി നാട് നീളെ ഓടിച്ചു ജീവ ശ്വാസത്തിന് വേണ്ടി നാം നെട്ടോട്ടമോടി.... എല്ലാ കാര്യങ്ങൾക്കും വേണ്ടി നാം ഓടുകയാണ്.. -അദ്ദേഹം തുറന്നടിച്ചു.
താമസിയാതെ, മഹാമാരി മാറും.. നമ്മളുടെ അവസരം വരും... അപ്പോഴാണ് ജാഗ്രത പാലിക്കേണ്ടത്.. നാം ഓരോരുത്തരും അവരെ വോട്ടുകൾക്ക് വേണ്ടി ഓടിക്കുകയും കഷ്ടപ്പെടുത്തുകയും വേണം. നല്ല ആളുകൾക്ക് വേണ്ടി ഓരോ മേഖലയെ മാത്രം അടിസ്ഥാനമാക്കി വോട്ട് ചെയ്യുക. കഠിനാധ്വാനം ചെയ്യുന്നവർക്കും മാറ്റം കൊണ്ടുവരുന്നവർക്കും വോട്ട് ചെയ്യുക. അവർ ഏത് പാർട്ടിയുമായിക്കൊള്ളെട്ട... -സുനിൽ ഷെട്ടി അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വർഷമുണ്ടായ കോവിഡിൽ പട്ടിണിയും ജോലിയും ശമ്പളവും ഒക്കെയായിരുന്നു രാജ്യത്തെ ബാധിച്ചത്. അവിടെയും ഇവിടെയുമായി കുറച്ചുപേർ രോഗം ബാധിച്ച് മരിച്ചതായി നാം അറിഞ്ഞു. എന്നാൽ, ഇപ്പോൾ കാര്യം മാറി. നിങ്ങളുടെ നഗരത്തെയും കോവിഡ് മഹാമാരി പിടികൂടി. നിമ്മുടെ സുഹൃത്തുക്കളും ബന്ധുക്കളും കോവിഡ് കാരണം മരിച്ചുവീഴുന്ന അവസ്ഥയിലേക്ക് വന്നു. ഇപ്പോഴത്തെ കോവിഡ് മരണങ്ങൾക്ക് കാരണം ഓക്സിജൻ ഇല്ലായ്മയാണ്. ഓക്സിജൻ എത്തിക്കാനുള്ള ടാങ്കറുകൾ പോലുമില്ലാത്ത അവസ്ഥയിലേക്ക് രാജ്യം പോയി. അതോടെയാണ് താൻ ഓക്സിജൻ വിതരത്തിലേക്ക് മുന്നിട്ടിറങ്ങിയതെന്നും സുനിൽ ഷെട്ടി വ്യക്തമാക്കി.
ഏപ്രിൽ 28 മുതൽ നടൻ ആളുകൾക്ക് സൗജന്യ ഓക്സിജൻ എത്തിക്കുന്നതിനുള്ള സംരംഭം മുംബൈയിൽ തുടങ്ങിയിട്ടുണ്ട്. വൈകാതെ മറ്റുള്ള നഗരങ്ങളിലേക്കും അത് വ്യാപിപ്പിക്കാൻ സുനിൽ ഷെട്ടി പദ്ധതിയിടുന്നുണ്ട്. മുംബൈക്ക് പുറമേ, പല നഗരങ്ങളിൽ നിന്നും ഓക്സിജൻ ആവശ്യപ്പെട്ട് നിരവധി കോളുകളാണ് തനിക്ക് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.