Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
‘ഗദർ: ഏക് പ്രേം കഥ’ വീണ്ടും തിയറ്ററുകളിലേക്ക്; എത്തുന്നത് 22 വർഷങ്ങൾക്ക് ശേഷം
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_right‘ഗദർ: ഏക് പ്രേം കഥ’...

‘ഗദർ: ഏക് പ്രേം കഥ’ വീണ്ടും തിയറ്ററുകളിലേക്ക്; എത്തുന്നത് 22 വർഷങ്ങൾക്ക് ശേഷം

text_fields
bookmark_border

ബോളിവുഡിലെ എക്കാലത്തേയും വലിയ വിജയങ്ങളിലൊന്നാണ് സണ്ണി ​ഡിയോളിന്റെ ഗദർ: ഏത് പ്രേം കഥ എന്ന ചിത്രം. 2001-ൽ റിലീസായ ചിത്രം അക്കാലത്ത് സൃഷ്ടിച്ച ബിസിനസ് 265 കോടി രൂപയായിരുന്നു. ബോളിവുഡിൽ ഇന്നത്തെ കാലത്ത് ഒരു സൂപ്പർഹിറ്റ് സിനിമ നേടുന്ന കളക്ഷനാണ് 22 വർഷങ്ങൾക്ക് മുമ്പ് ഗദറിന് ലഭിച്ചത്. അനിൽ ശർമ എന്ന ഹിറ്റ്മേക്കറായിരുന്നു ഗദർ: ഏക് പ്രേം കഥ സംവിധാനം ചെയ്തത്.

സണ്ണി ഡിയോളും അമീഷ പട്ടേലും തകര്‍ത്തഭിനയിച്ച പ്രണയചിത്രം ഇന്ത്യയിലെ തിയേറ്ററുകളിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ്. ജൂണ്‍ ഒമ്പതിന് ചിത്രത്തിന്റെ റീമാസ്റ്റര്‍ ചെയ്ത 4കെ പതിപ്പാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ 'ഗദര്‍ 2: ദ കഥ കണ്ടിന്യൂസ്' ആഗസ്തില്‍ റിലീസ് ചെയ്യാനിരിക്കെയാണ് ഗദറിന്‍റെ റിറിലീസ്.

1947 ൽ ഇന്ത്യയുടെ വിഭജനകാലത്ത് നടക്കുന്ന പ്രണയകഥയാണ് ഗദറിന്റെ പ്രമേയം. അമരീഷ് പുരിയും ഉത്കര്‍ഷ് ശര്‍മയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലുണ്ട്. അമൃത്സറില്‍ നിന്നുള്ള ട്രക്ക് ഡ്രൈവറായ താരാ സിംഗും ലാഹോറിലെ മുസ്‍ലിം കുടുംബത്തില്‍ നിന്നുള്ള സക്കീനയും തമ്മിലുള്ള പ്രണയമാണ് ഗദർ: ഏക് പ്രേം കഥ പറഞ്ഞത്.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sunny DeolAmeesha PatelGadar
News Summary - Sunny Deol, Ameesha Patel's Gadar to re-release in cinemas
Next Story