ആർ. ബൽക്കി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിൽ ദുൽഖറിനൊപ്പം സണ്ണി ഡിയോളും
text_fieldsയുവ സൂപ്പർതാരം ദുൽഖർ സൽമാനെ നായകനാക്കി പ്രമുഖ സംവിധായകൻ ആർ. ബൽകി ഒരുക്കുന്ന ബോളിവുഡ് ചിത്രത്തിൽ സണ്ണി ഡിയോളും പ്രധാനവേഷത്തിലെത്തിയേക്കുമെന്ന് റിപ്പോർട്ട്. ചീനി കം, പാ, പാഡ്മാൻ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്ത ആർ. ബൽക്കിയുടെ പുതിയ ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലറാണ്. സ്കാം 1992 എന്ന സീരീസിലൂടെ പ്രശസ്തയായ ശ്രേയ ധൻവാന്താരിയാണ് ചിത്രത്തിൽ നായികയാവുന്നത്.
സണ്ണി ഡിയോൾ ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്ന കാര്യം മിഡ്-ഡേയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ ചെയ്യാത്ത വിധത്തിലുള്ള കഥാപാത്രമാണ് സണ്ണി ഡിയോളിന് വേണ്ടി ബൽക്കി ഒരുക്കിയിരിക്കുന്നതെന്നും മിഡ്-ഡേയുടെ റിപ്പോർട്ടിൽ പറയുന്നു. ഇതുവരെ പേരിടാത്ത ചിത്രത്തിെൻറ ഷൂട്ടിങ് നിലവിൽ ആരംഭിച്ചിട്ടുണ്ട്.
കർവാൻ, ദ സോയ ഫാക്ടർ എന്നീ ബോളിവുഡ് ചിത്രങ്ങളിൽ ദുൽഖർ നേരത്തെ അഭിനയിച്ചിരുന്നു. തമിഴിൽ ഹേയ് സിനാമിക, തെലുങ്കിൽ ലെഫ്റ്റണൻറ് റാം എന്നീ മറുഭാഷാ ചിത്രങ്ങളും താരത്തിേൻറതായി പുറത്തുവരാനിരിക്കുന്നുണ്ട്.
സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന ഒാതിരം കടകം, സെക്കൻറ് ഷോ എന്ന ചിത്രത്തിന് ശേഷം ശ്രീനാഥ് രാജേന്ദ്രൻ ദുൽഖറിനൊപ്പം ചേരുന്ന 'കുറുപ്പ്' റോഷൻ ആൻഡ്ര്യൂസിെൻറ 'സല്യൂട്ട്, ജോഷിയുടെ മകൻ സംവിധാനം ചെയ്യുന്ന 'കിങ് ഒാഫ് കൊത്ത, തുടങ്ങി മലയാളത്തിലും ദുൽഖറിന് കൈനിറയെ ചിത്രങ്ങളാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.