സണ്ണി ഡിയോളിന്‍റെ ഇളയ മകൻ ബോളിവുഡിലേക്ക്; പ്രേക്ഷകരുടെ പിന്തുണ തേടി ധർമേന്ദ്ര
text_fieldsകപൂർ കുടുംബം പോലെ ബോളിവുഡിൽ ശക്തമായ സാന്നിധ്യമറിയിച്ചവരാണ് ഡിയോൾ കുടുംബം. ഒരുകാലത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സൂപ്പർതാരങ്ങളായിരുന്നു ധർമേന്ദ്രയും ഹേമാ മാലിനിയും. പിന്നാലെ സണ്ണി ഡിയോൾ, ബോബി ഡിയോൾ എന്നിവരും ബോളിവുഡ് ബോക്സ് ഓഫീസിനെ ഇളക്കിമറിച്ചു. എന്നാൽ, ഡിയോൾ കുടുംബത്തിൽ നിന്നും ഏറ്റവും ഇളയ ഡിയോൾ ബോളിവുഡ് അരങ്ങേറ്റത്തിനൊരുങ്ങുകയാണ്.
സണ്ണി ഡിയോളിന്‍റെ മകൻ രാജ്വീർ ഡിയോൾ അരങ്ങേറുന്നത് ഒരുപറ്റം പുതുമുഖങ്ങൾ ഒന്നിക്കുന്ന ചിത്രത്തിലൂടെയാണ്. പ്രമുഖ സംവിധായകൻ സൂരജ് ബർജാത്യയുടെ മകൻ അവനീഷ് ബർജാത്യയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അവനീഷിന്‍റെ ആദ്യം ചിത്രം കൂടിയാണ് രാജ്വീറിനൊപ്പമുള്ളത്. ബർജാത്യ കുടുംബത്തിന്‍റെ കീഴിലുള്ള രാജശ്രീ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്.
പേരമകന്‍റെ അരങ്ങേറ്റത്തിന് ആരാധകരിൽ നിന്നും പിന്തുണതേടിക്കൊണ്ട് ധർമേന്ദ്ര സമൂഹ മാധ്യമങ്ങളിലെത്തി. 'അവനീഷ് ബർജാത്യയുടെ സംവിധാന അരങ്ങേറ്റത്തിനൊപ്പം എന്‍റെ പേരമകൻ രാജീവർ ഡിയോളിനെ സിനിമാ ലോകത്തേക്ക് അവതരിപ്പിക്കുകയാണ്. എന്നിലേക്ക് പകർന്നത് പോലെ തന്നെ രണ്ട് കുട്ടികളിലും അതേ സ്നേഹവും വാത്സല്യവും പകരാൻ ഞാൻ എല്ലാവരോടും താഴ്മയോടെ അഭ്യർത്ഥിക്കുന്നു. ഭാഗ്യവും ദൈവത്തിന്‍റെ അനുഗ്രഹവുമുണ്ടാവട്ടെ...' -ധർമേന്ദ്ര ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.