അമിതാഭ് ബച്ചന്റെ ഝൂണ്ടിന് പ്രദർശനാനുമതി
text_fieldsന്യൂഡൽഹി: അമിതാഭ് ബച്ചൻ പ്രധാനകഥാപാത്രമായെത്തുന്ന ജീവചരിത്ര സിനിമ ഝൂണ്ടിന് സുപ്രീംകോടതി ഒ.ടി.ടി പ്രദർശനാനുമതി നൽകി. തെലങ്കാന ഹൈകോടതിയുടെ സ്റ്റേ റദ്ദാക്കിയാണ് മേയ് ആറിന് ഒ.ടി.ടിയിൽ റിലീസ് ചെയ്യാൻ ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് അനുമതി നൽകിയത്.
ഹൈദരാബാദ് സ്വദേശിയും ചലച്ചിത്ര നിർമാതാവുമായ നന്ദി ചിന്നികുമാർ പകർപ്പവകാശ ലംഘനം ആരോപിച്ച് നൽകിയ ഹരജിയിലായിരുന്നു തെലങ്കാന ഹൈകോടതിയുടെ ഇടപെടൽ. 'സ്ലം സോക്കർ' എന്ന സന്നദ്ധ സംഘടനയുടെ സ്ഥാപകനായ വിജയ് ബർസെയുടെ കായിക ജീവിതം ആസ്പദമാക്കിയ ചലച്ചിത്രമാണ് ഝൂണ്ട്. ചിത്രം കഴിഞ്ഞ മാർച്ച് നാലിന് തിയറ്റർ പ്രദർശനത്തിന് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.