‘ലോക്കായി ഗയ്സ്’; വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് ഭാഗ്യ സുരേഷ്
text_fieldsകഴിഞ്ഞ ദിവസം ആയിരുന്നു നടനും മുൻ എം.പിയുമായ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹ നിശ്ചയം. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകൻ ശ്രേയസ് മോഹനാണ് വരൻ. തിരുവനന്തപുരത്തെ വീട്ടിൽ വച്ച് വളരെ ലളിതമായ രീതിയിൽ ആയിരുന്നു നിശ്ചയ ചടങ്ങുകൾ നടന്നത്. ഇപ്പോഴിതാ നിശ്ചയ ഫോട്ടോകൾ പങ്കുവച്ചിരിക്കുകയാണ് താരപുത്രി.
ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ആണ് ഭാഗ്യ സുരേഷ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. വരൻ, ശ്രേയസും ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ‘ലോക്കായി ഗയ്സ്’ എന്നാണ് ചിത്രങ്ങൾക്കൊപ്പം ശ്രേയസ് കുറിച്ചത്. ഇരുവരുടെയും വിവാഹം അടുത്ത ജനുവരിയില്‍ നടക്കുമെന്നാണ് വിവരം.
സുരേഷ് ഗോപിയുടെയും രാധികയുടെയും മൂത്ത മകളാണ് ഭാഗ്യ. അടുത്തിടെ ബ്രിട്ടീഷ് കൊളമ്പിയ സർവകലാശാലയിൽനിന്ന് ഭാഗ്യ ബിരുദം നേടിയിരുന്നു. നടൻ ഗോകുല്‍ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ്, പരേതയായ ലക്ഷ്‍മി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മറ്റു മക്കള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.