സ്വപ്‌നവും വിശ്വാസവും; സിനിമയിലെ 25 വർഷത്തെ കുറിച്ച് സൂര്യ....
text_fieldsസിനിമയിൽ 25 വർഷം പൂർത്തിയാക്കി നടൻ സൂര്യ. ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് വെള്ളിത്തിരയിലെ 25 വർഷത്തെ കുറിച്ച് നടൻ കുറിച്ചത്. വളരെ മനോഹരവും സ്വപ്നതുല്യവുമായ 25 വർഷങ്ങൾ എന്നാണ് നടൻ കഴിഞ്ഞു പോയ നാളുകളെ കുറിച്ച് പറഞ്ഞത്.
ശരിക്കും വളരെ മനോഹരവും അനുഗ്രഹീതവുമായ 25 വർഷങ്ങൾ. സ്വപ്‌നവും വിശ്വാസവും. എന്ന് നിങ്ങളുടെ സൂര്യ- നടൻ ട്വിറ്ററിൽ കുറിച്ച്. സിനിമയിൽ 25 വർഷം പൂർത്തിയാക്കിയ സൂര്യക്ക് ആശംസ നേർന്ന് ആരാധകരും സുഹൃത്തുക്കളും സഹപ്രവർത്തകരും എത്തിയിട്ടുണ്ട്.
സൂര്യക്ക് ആശംസയുമായി സഹേദരൻ കാരർത്തിയും എത്തിയിരുന്നു. ഇരുവരുടേയും കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ച് കൊണ്ടാണ് സഹോദരന്റെ വിജയത്തിൽ പങ്കുചേർന്നത്. സ്വന്തം പരിമിതികള്‍ ഏറ്റവും വലിയ നേട്ടങ്ങളാക്കി മാറ്റാന്‍ രാവും പകലും അദ്ദേഹം അധ്വാനിച്ചു. സ്വന്തം നേട്ടങ്ങളെ മറികടക്കാനാണ് എല്ലായ്പ്പോഴും അദ്ദേഹം ശ്രദ്ധ പുലര്‍ത്തിപ്പോന്നത്. ഒരു വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിന്‍റെ മനസിന്‍റെ ഉദാരത വര്‍ധിച്ചു. അര്‍ഹരായ ആയിരക്കണക്കിന് കുട്ടികളുടെ ജീവിതങ്ങളെ അദ്ദേഹം രൂപപ്പെടുത്തി. അതാണ് എന്‍റെ ജ്യേഷ്ഠന്‍'- കാർത്തി കുറിച്ചു.
1997 ൽ പുറത്ത് ഇറങ്ങിയ നേറുക്ക് നേർ എന്ന ചിത്രത്തിലൂടെയാണ് സൂര്യ കാമറക്ക് മുന്നിൽ എത്തിയത്. എന്നാൽ ശ്രദ്ധിക്കപ്പെടുന്നത് ബാല സംവിധാനം ചെയ്ത നന്ദയിലൂടെയാണ്. ഈ ചിത്രം നടന് മികച്ച് പ്രേകഷക നിരൂപക ശ്രദ്ധനേടി കൊടുത്തു.
വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വാടിവാസല്‍, ബാല ഒരുക്കുന്ന വണങ്കാന്‍, സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് സൂര്യയുടെ അണിയറയില്‍ തയ്യാറാവുന്ന ചിത്രങ്ങള്‍. സൂരറൈ പോട്രിന്‍റെ ഹിന്ദി റീമേക്കില്‍ അതിഥിതാരമായും സൂര്യ എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.