Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightജയ് ഭീം; യഥാർഥ...

ജയ് ഭീം; യഥാർഥ കഥാനാ‍യിക പാർവതി അമ്മാളിന് സൂര്യയുടെ 10 ലക്ഷം

text_fields
bookmark_border
surya and parvathy ammal
cancel
camera_alt

പാർവതി അമ്മാൾ, സൂര്യ

ചെന്നൈ: 'ജയ് ഭീം' സിനിമക്ക് ആധാരമായ യഥാർഥ സംഭവത്തിലെ നായിക പാർവതി അമ്മാളിന് നടൻ സൂര്യ 10 ലക്ഷം രൂപ സഹായമായി നൽകി. പാർവതി അമ്മാളിന് സഹായം നൽകുമെന്ന് സൂര്യയുടെയും ജ്യോതികയുടെയും നിർമാണ കമ്പനിയായ 2ഡി എന്‍റർടെയിൻമെന്‍റ് പ്രഖ്യാപിച്ചിരുന്നു.

കടലൂർ കമ്മാപുരത്തെ രാജാകണ്ണിനെ ലോക്കപ്പ് മർദനത്തിൽ കൊലപ്പെടുത്തിയതും തുടർന്ന് അന്ന് അഭിഭാഷകനായിരുന്ന ജസ്റ്റിസ് ചന്ദ്രുവിന്‍റെ നിയമപോരാട്ടത്തിനൊടുവിൽ പ്രതികളായ പൊലീസുകാരെ ശിക്ഷിച്ചതുമായ സംഭവമാണ് ടി.എസ്. ജ്ഞാനവേൽ ജയ് ഭീം എന്ന പേരിൽ സിനിമയാക്കിയത്. കൊല്ലപ്പെട്ട രാജാകണ്ണിന്‍റെ ഭാര്യയാണ് പാർവതി അമ്മാൾ. ഇവരുടെ നിശ്ചയദാർഢ്യമാണ് കേസിൽ പ്രതികളെ ശിക്ഷിക്കാനിടയാക്കിയത്.

10 ലക്ഷം രൂപ പാർവതി അമ്മാളിന്‍റെ പേരിൽ സ്ഥിരനിക്ഷേപമായാണ് നൽകിയത്. മാസംതോറും ഇതിന്‍റെ പലിശ പാർവതി അമ്മാളിന് ലഭ്യമാക്കുമെന്നും തുക ഇവരുടെ കുടുംബത്തിന് ഉപയോഗപ്പെടുന്നുവെന്ന് ഉറപ്പാക്കുമെന്നും സൂര്യ പ്രസ്താവനയിൽ അറിയിച്ചു.


പാർവതി അമ്മാളിന് സഹായം ലഭ്യമാക്കണമെന്ന് സി.പി.എം തമിഴ്‌നാട്‌ സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണൻ അഭ്യർഥിച്ചിരുന്നു. നേരത്തെ, തമിഴ്നാട്ടിലെ പാർശ്വവത്കൃത വിഭാഗമായ ഇരുളരുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനുമായി സൂര്യ ഒരു കോടി രൂപ ട്രസ്റ്റിന് കൈമാറിയിരുന്നു.

സൂര്യയുടെ വീടിന്​ പൊലീസ്​ സുരക്ഷ ഏർപ്പെടുത്തി

ചെന്നൈ: നടൻ സൂര്യയുടെ വസതിക്ക്​ സായുധ പൊലീസ്​ സുരക്ഷ. ചൊവ്വാഴ്​ച രാത്രി എട്ടു മണി മുതലാണ്​ ചെന്നൈ ത്യാഗരായർ നഗറിലെ വീടിന്​​ 24 മണിക്കൂർ പൊലീസ്​ സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്​. സൂര്യക്കെതിരെ ആക്രമണം നടത്തുന്നവർക്ക്​ മയിലാടുതുറൈ പാട്ടാളി മക്കൾ കക്ഷി സെക്രട്ടറി ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച സാചര്യത്തിലാണ്​ നടപടി.

സൂര്യ നായകനായ ജയ്​ഭീം സിനിമ ഇൗയിടെ ഒ.ടി.ടി റിലീസായി പുറത്തിറങ്ങിയിരുന്നു. സിനിമയിലെ ചില രംഗങ്ങൾ വണ്ണിയർ സമുദായത്തെ അപമാനിക്കുന്നതാണെന്ന്​ ആരോപിച്ച്​ പാട്ടാളി മക്കൾ കക്ഷി രംഗത്തെത്തിയിരുന്നു.

സിനിമയിലെ ചില രംഗങ്ങൾ വണ്ണിയർ സമുദായത്തിനെതിരായതും അപകീർത്തികരവുമാണെന്ന്​ ആരോപിച്ച്​ 'വണ്ണിയർ സംഘം' രംഗത്തെത്തിയിരുന്നു. അഞ്ച്​ കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട്​ ഇവർ വക്കീൽ നോട്ടീസും അയച്ചിരുന്നു. ​

സിനിമ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും രാജകണ്ണുവെന്ന ഇരുള സമുദായംഗത്തെ പീഡിപ്പിക്കുന്ന ക്രൂരനായ പോലീസുകാര​െൻറ കഥാപാത്രം വണ്ണിയർ ജാതിയിൽപ്പെട്ടയാളാണെന്ന് വ്യക്തമാവുന്ന വിധത്തിൽ ബോധപൂർവം ചിത്രീകരിച്ചതായാണ്​ നോട്ടീസിലെ മുഖ്യ ആരോപണം.യഥാർഥത്തിൽ കൃസ്​ത്യാനിയായ അന്തോണിസാമിയെന്ന പൊലീസ്​ ഇൻസ്​പെക്​ടറാണ്​ ഇതിന്​ പിന്നിലെന്നും നോട്ടീസിൽ പറയുന്നു.

പൊലീസുദ്യോഗസ്​ഥ​െൻറ വസതിയിൽ വണ്ണിയർ സംഘത്തി​െൻറ ചിഹ്നമുള്ള കലണ്ടർ തൂക്കിയിട്ടിരുന്നതാണ്​ വിവാദമായത്​. ഇൗ രംഗം പിന്നീട്​ സിനിമയിൽനിന്ന്​ നീക്കപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SuryaJai BhimParvati Ammal
News Summary - Suriya donates Rs 10 lakh to Parvati Ammal, the real-life inspiration for Jai Bhim
Next Story