സംവിധായകൻ ബാലയുടെ ചിത്രത്തിൽ നിന്ന് സൂര്യ പിൻമാറി, കാരണം...!
text_fieldsസംവിധായകൻ ബാലയുടെ ഏറ്റവും പുതിയ ചിത്രമായ വണങ്കാനിൽ നിന്ന് നടൻ സൂര്യ പിൻമാറി. സംവിധായകൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സൂര്യയും താനും ഒന്നിച്ചെടുത്ത തീരുമാനമാണെന്നും മറ്റൊരു ചിത്രത്തിലൂടെ വീണ്ടും ഒന്നിച്ചെത്തുമെന്നും സംവിധായകൻ പറയുന്നു.
'എന്റെ സഹോദരന്‍ സൂര്യക്കൊപ്പം വണങ്കാന്‍' എന്ന സിനിമ ചെയ്യാൻ ആഗ്രഹിച്ചു. എന്നാല്‍ തിരക്കഥയിലെ ചില മാറ്റങ്ങള്‍ കാരണം സൂര്യക്ക് ഈ കഥ ചേരുമോ എന്ന സംശയം എനിക്കിപ്പോഴുണ്ട്. എന്നാൽ ഈ കഥയിൽ സൂര്യക്ക് പരിപൂർണ്ണ വിശ്വാസമുണ്ട്. ഇത്രയധികം സ്‌നേഹവും ബഹുമാനവും വിശ്വാസവുമുളള എന്റെ അനുജന് ഞാൻ കാരണം ചെറിയ ബുദ്ധിമുട്ട് പോലും ഉണ്ടാവരുതെന്നത് ഒരു സഹോദരൻ എന്ന നിലയിൽ എന്റെ കടമ കൂടിയാണ്. ഞങ്ങൾ രണ്ടു പേരും ചർച്ച ചെയ്താണ് ഈ തീരുമാനം എടുത്തത്. അതില്‍ വല്ലാത്ത സങ്കടം തോന്നിയെങ്കിലും എന്റെ താല്പര്യം മുന്‍നിര്‍ത്തി എടുത്ത തീരുമാനമായിരുന്നു അത്. നന്ദയിലും പിതാമഹനിലും ഞാന്‍ കണ്ട സൂര്യയെപോലെ തീര്‍ച്ചയായും മറ്റൊരു ചിത്രത്തിൽ നമ്മോടൊപ്പം ചേരും. അല്ലാത്തപക്ഷം 'വണങ്കാന്‍' ചിത്രീകരണം തുടരും.'- ബാല വ്യക്തമാക്കി.
കൃതി ഷെട്ടിയെയാണ് ചിത്രത്തിലെ നായിക. മലയാളി താരം മമിത ബൈജുവും സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.