സൂര്യക്ക് നായികയായി രജിഷ വിജയൻ; 'ജയ് ഭീം' ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്
text_fieldsനടിപ്പിൻ നായകൻ സൂര്യയുടെ പുതിയ ചിത്രത്തിെൻറ ഫസ്റ്റ്ലുക്ക് പുറത്ത്. 'ജയ് ഭീം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് സൂര്യയെത്തുന്നത്. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ജയ് ഭീമിൽ മലയാളിയായ രജിഷ വിഷയനാണ് നായിക. സൂര്യയുടെ കരിയറിലെ 39-ാം ചിത്രം കൂടിയാണ് ജയ് ഭീം. താരത്തിന്‍റെ പിറന്നാളിനോടനുബന്ധിച്ചായിരുന്നു ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്.
ധനുഷ് നായകനായ കർണ്ണനായിരുന്നു രജിഷയുടെ തമിഴിലെ അരങ്ങേറ്റ ചിത്രം. താരത്തിെൻറ മൂന്നാമത്തെ തമിഴ് ചിത്രം കൂടിയാണിത്. പ്രകാശ് രാജ്, മലയാളിയായ ലിജോമോള്‍ ജോസ് എന്നിവരും ജയ് ഭീമിൽ പ്രധാനവേഷങ്ങളിലെത്തും.
മണികണ്ഠനാണ് ചിത്രത്തിെൻറ രചന നിർവഹിക്കുന്നത്. എസ്ആര്‍ കതിറാണ് ഛായാഗ്രഹണം. ഫിലോമിന്‍ രാജാണ് എഡിറ്റിങ്, അന്‍ബറിവ് ആക്ഷന്‍ കൊറിയോഗ്രഫി, പൂര്‍ണ്ണിമ രാമസ്വാമി വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. 2ഡി എന്‍റര്‍ടെയ്‍ന്‍മെന്‍റിന്‍റെ ബാനറില്‍ സൂര്യ തന്നെയാണ് ജയ് ഭീം നിര്‍മിക്കുന്നത്. ചെന്നൈയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രത്തിെൻറ ചിത്രീകരണം ആരംഭിച്ചിരുന്നെങ്കിലും കോവിഡ് രണ്ടാംതരംഗം കാരണം ഷൂട്ടിങ് നിര്‍ത്തിവച്ചിരിക്കുകയാണ്.
പാണ്ഡിരാജിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന റൂറൽ ഡ്രാമ 'എതര്‍ക്കും തുനിന്തവന്‍', ജല്ലിക്കട്ടിന്‍റെ പശ്ചാത്തലത്തില്‍ വെട്രിമാരന്‍ ഒരുക്കുന്ന ചിത്രം 'വാടിവാസല്‍', 24 എന്ന ചിത്രത്തിന് ശേഷം വിക്രം കുമാര്‍ സൂര്യ ഒരുമിക്കുന്ന പേരിടാത്ത ചിത്രം, നവരസ'യില്‍ ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നിവയാണ് സൂര്യയുടേതായി അണിയറയിൽ ഒരുങ്ങുന്ന സിനിമകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.