ഫോണിലേക്ക് ഉൗതിയാൽ രോഗമുണ്ടോ എന്നറിയാം; സുശാന്ത് കോവിഡ് ആപ്പ് നിർമാണത്തിലായിരുന്നുവെന്ന് നടി നീത
text_fieldsമുംബൈ: പ്രശസ്ത നടൻ സുശാന്ത് സിങ് രജ്പുതിെൻറ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ ബോളിവുഡിൽ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ആത്മഹത്യയല്ല, കൊലപാതകമാണ് നടന്നതെന്നും മരണത്തിന് പിന്നിൽ ബോളിവുഡിലെ മാഫിയയാണെന്നുമൊക്കെ പ്രചാരണങ്ങൾ ശക്തമാവുകയാണ്. അതേസമയം, അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും താരത്തോടൊപ്പമുള്ള മനോഹരമായ അനുഭവങ്ങളും പങ്കുവെക്കുന്നുണ്ട്.
'എം.എസ് ധോണി ദ അൺടോൾഡ് സ്റ്റോറി'എന്ന ചിത്രത്തിൽ സുശാന്തിെൻറ അമ്മയായി വേഷമിട്ട താരം നീത മോഹിന്ദ്രയാണ് ഏറ്റവും ഒടുവിൽ സുശാന്തിനെ കുറിച്ചുള്ള ഒാർമകൾ പങ്കുവെച്ചിരിക്കുന്നത്. കോവിഡ് ബാധിച്ചത് തിരിച്ചറിയാനായി സുശാന്ത് സിങ് ഒരു ആപ്പ് നിര്‍മ്മിച്ചതിനെ കുറിച്ചു നടി നീത മോഹിന്ദ്ര ഒരു വെബ് പോർട്ടലിനോട് വെളിപ്പെടുത്തി. മൊബൈലിലേക്ക് ഊതിയാല്‍ കോവിഡ് ബാധിച്ചുവോ എന്ന് തിരിച്ചറിയാന്‍ സാധിക്കും എന്നതാണ് സുശാന്തിെൻറ കൊറോണ ആപ്പിെൻറ പ്രത്യേകതയെന്നും അവർ പറഞ്ഞു.
അഭിനയത്തിനൊപ്പം മറ്റുമേഖലകളിലും ഒരുപാട് കഴിവുള്ള താരമായിരുന്നു സുശാന്ത്. AIEEE എൻട്രൻസ് പരീക്ഷയിൽ അടക്കം ഉന്നത വിജയം നേടിയ താരം ബോളിവുഡിലെ ഏറ്റവും മികച്ച നടനും അതേസമയം, താരമൂല്യമുള്ളയാളുമായി മാറി. മര്യാദയുള്ളവനും എല്ലാവരോടും സൗഹൃദ മനോഭാവം വെച്ചുപുലർത്തുന്നയാൾ കൂടിയായിരുന്നു. -നീത മോഹിന്ദ്ര കൂട്ടിച്ചേർത്തു.
ജൂൺ 14നായിരുന്നു സുശാന്തിനെ അദ്ദേഹത്തിെൻറ മുംബൈയിലെ ബാന്ദ്രയിലുള്ള വീട്ടിൽ മരിച്ചതായി കണ്ടെത്തിയത്. കാമുകിയായിരുന്ന റിയ ചക്രബര്‍ത്തിയാണ് മരണത്തിന് ഉത്തരവാദിയെന്നും കേസ് സി.ബി.െഎ ഏറ്റെടുക്കണമെന്നും നടെൻറ അച്ഛൻ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ സി.ബി.െഎ അന്വേഷണം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.