Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jun 2021 11:35 AM IST Updated On
date_range 15 Jun 2021 11:36 AM ISTസുശാന്ത് സിങ്ങിന്‍റെ ഓർമദിനത്തിൽ പ്രാർഥന ചിത്രം പങ്കുവെച്ച് സഹോദരി
text_fieldsbookmark_border
ന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്തിന്‍റെ ചരമ വാർഷിക ദിനത്തിൽ പ്രാർഥനാചിത്രം പങ്കുവെച്ച് സഹോദരി. ഇൻസ്റ്റഗ്രാമിൽ ഹൃദയത്തിൽ തൊടുന്ന കുറിപ്പെഴുതിക്കൊണ്ടാണ് പ്രിയങ്ക സിങ് ചിത്രം പങ്കുവെച്ചത്.
'വളരെ ലളിതമായി പറഞ്ഞാൽ നീയില്ലാത്ത ജീവിതം പഴയതുപോലെയല്ല. നീയില്ലാത്ത, ദൈവം പോലും ഉപേക്ഷിച്ച ഈ ലോകത്ത് എന്നെ കണ്ടെത്തുമ്പോൾ എനിക്ക് അതിജീവിച്ചവളുടെ കുറ്റബോധമാണ് അനുഭവപ്പെടുന്നത്'. -പ്രിയങ്ക എഴുതുന്നു.
'നിന്‍റെ ശരീരം ഈ ലോകത്ത് ഇല്ലെങ്കിൽ പോലും ഞങ്ങളുടെ ലോകത്ത് നിന്‍റെ സാന്നിധ്യം ഓരോ നിമിഷവും അനുഭവപ്പെടുന്നുണ്ട്. നടക്കുമ്പോഴും ഉറങ്ങുമ്പോഴും സ്വപ്നം കാണുമ്പോഴും അങ്ങനെ ജീവിതത്തിലെ ഓരോ നമിഷവും നീ ഞങ്ങളോടൊപ്പമുണ്ട്.' - പ്രിയങ്ക എഴുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story