'ജഹാംഗീർ' പേരിനെ ചൊല്ലിയും വിവാദം; സെയ്ഫ് - കരീന ദമ്പതികൾക്ക് പിന്തുണയുമായി സ്വര ഭാസ്കർ
text_fieldsബോളിവുഡ് താരദമ്പതികളായ സെയ്ഫ് അലി ഖാനും കരീന കപൂറിനും ജനിച്ച രണ്ടാമത്തെ മകന് ജഹാംഗീർ എന്നായിരുന്നു പേര് നൽകിയത്. എന്നാൽ, ആദ്യ മകന് തൈമൂർ എന്ന പേര് നൽകിയപ്പോഴുണ്ടായ അതേ വിവാദം ഇപ്പോഴും പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. മുഗർ ചക്രവർത്തിയുടെ പേര് നൽകിയതാണ് ഇത്തവണ ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്. എന്നാൽ, ഇൗ വിഷയത്തിൽ വിവാദങ്ങൾ ഉണ്ടാക്കുന്നവർക്കെതിരെ ശക്തമായി രംഗത്തെത്തിയിരിക്കുകയാണ് നടി സ്വരാ ഭാസ്കർ. അവരാണ് ഏറ്റവും വലിയ കഴുതകളെന്നും ഇവർക്കെല്ലാം സ്വന്തം കാര്യം നോക്കിയാൽ പോരെയെന്നും സ്വര ട്വിറ്ററിൽ കുറച്ചു.
തെൻറ ട്വീറ്റിൽ കരീനയുടെയോ സെയ്ഫിെൻറയോ പേര് സ്വര പരാമർശിച്ചിട്ടില്ല, എന്നാൽ, ജഹാംഗീർ എന്ന ഹാഷ്ടാഗ് ചേർത്തിട്ടുണ്ട്. 'ഒരു ദമ്പതികൾ അവരുടെ കുട്ടികൾക്ക് പേരിടുന്നു, ആ ദമ്പതികൾ നിങ്ങളല്ല - പക്ഷെ, അവരിട്ട പേരുകൾ എന്താണെന്നും എന്തുകൊണ്ടാണെന്നുമൊക്കെ നിങ്ങൾക്ക് അഭിപ്രായമുണ്ട്, അത് നിങ്ങളുടെ മനസ്സിലുള്ള ഒരു പ്രശ്നമാണ്; അത് നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുണ്ടെങ്കിൽ, നിങ്ങളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ കഴുതകളിൽ ഒരാൾ... -സ്വര ട്വിറ്ററിൽ കുറിച്ചു.
किसी दम्पति ने अपने बच्चों के नाम रखे हैं, और वो दम्पति आप नहीं हैं - पर आपको इसपर राय है कि नाम क्या हैं और क्यूँ हैं और आपके दिमाग़ में ये एक मुद्दा है; जिस से आपकी भावनाएँ आहत हैं…. तो आप इस दुनिया के सबसे बड़े गधों में एक हैं! 🙄🙄🙄 #Jehangir #mindyourownbusiness
— Swara Bhasker (@ReallySwara) August 11, 2021
രണ്ടാമത്തെ മകൻ ജനിച്ച് ആറുമാസം കഴിഞ്ഞിട്ടും കുഞ്ഞിെൻറ ഫോട്ടോയോ മറ്റ് വിശദാംശങ്ങളോ താരദമ്പതികൾ പുറത്തുവിട്ടിരുന്നില്ല. കുഞ്ഞിെൻറ പേര് 'ജെ' (Jeh) എന്നാണെന്നായിരുന്നു കരീനയുടെ പിതാവ് രൺധീർ കപൂർ മുമ്പ് പറഞ്ഞിരുന്നത്. 40കാരിയായ കരീന രണ്ടാമത്തെ മകന് ജന്മം നൽകിയത് കഴിഞ്ഞ ഫെബ്രുവരി 21നായിരുന്നു. ആദ്യ മകൻ തൈമൂറിന്‍റെ പേരിനെ ചൊല്ലി വിവാദങ്ങൾ ഉയർന്നതിനാൽ, രണ്ടാമത്തെ മകനെ കുറിച്ചുള്ള എല്ലാ വിവരങ്ങളും സെയ്ഫും കരീനയും രഹസ്യമാക്കിവെക്കുകയായിരുന്നു.
എന്നാൽ, തെൻറ ഗർഭകാലത്തെ അനുഭവങ്ങൾ വിവരിച്ചുകൊണ്ട് കരീന പുറത്തിറക്കിയ പുതിയ പുസ്തകമായ 'പ്രെഗ്നൻസി ബൈബിൾ- ദി അൾട്ടിമേറ്റ് മാന്വൽ ഫൊർ മോംസ് ടു ബീ' -യിൽ ജഹാംഗീർ എന്ന പേര് വെളിപ്പെടുത്തുകയായിരുന്നു. ആദ്യ മകന് ലോകചരിത്രത്തിലെതന്നെ ഏറ്റവും ക്രൂരനായ ഭരണാധികാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന തൈമൂറിന്‍റെ പേര് നൽകിയത് ഏറെ കുറ്റപ്പെടുത്തലുകൾക്ക് വഴിതെളിച്ചിരുന്നു. തുടർന്ന് ക്രൂരനായ ഭരണാധികാരയുടെ പേര് എന്ന നിലയിലല്ല ആ പേര് തിരഞ്ഞെടുത്തതെന്നും പുരാതന പേർഷ്യൻ ഭാഷയിൽ തൈമൂർ എന്നാൽ ഇരുമ്പ് എന്നാണർഥമെന്നും വിശദീകരിച്ച് സെയ്ഫ് രംഗത്തെത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.