സിങ്ക് സൗണ്ട് പുരസ്കാരം നൽകിയത് ഡബ്ബ് ചെയ്ത സിനിമക്കെന്ന്; ദേശീയ ചലച്ചിത്ര പുരസ്കാരത്തെച്ചൊല്ലി വിവാദം
text_fieldsദേശീയ ചലച്ചിത്ര പുരസ്കാര നിർണയത്തിൽ വിവാദം. ഡൊള്ളു എന്ന കന്നഡ ചിത്രത്തിന് സിങ്ക് സൗണ്ടിന് പുരസ്കാരം നൽകിയതിനെച്ചൊല്ലിയാണ് വിവാദം ഉടലെടുത്തിരിക്കുന്നത്. ജൂറി തീരുമാനത്തിനെതിരെ ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയും ചിത്രത്തിന്‍റെ സൗണ്ട് ഡിസൈനിങ് നിർവഹിച്ച മലയാളിയായ നിഥിൻ ലൂക്കോസും രംഗത്തെത്തി.
I don't know what happened behind the curtains of the National Award selections and it's procedures, But I pity the judgement of the jury who couldn't differentiate between a dub and a sync sound film, claims to be the experts in the scenario! @official_dff https://t.co/hmPBT43BhW
— Nithin Lukose (@nithin_lukose) July 22, 2022
ഡൊള്ളുവിന് സിങ്ക് സൗണ്ട് സിനിമകൾക്കുമാത്രം നൽകുന്ന മികച്ച ലൊക്കേഷൻ സൗണ്ട് റെക്കോഡിനുള്ള പുരസ്കാരമാണ് നൽകിയത്. മലയാളിയായ ജോബിൻ ജയനാണ് പുരസ്കാര ജേതാവ്.
പുരസ്കാരത്തിനെതിരെ റസൂൽ പൂക്കുട്ടിയാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ സിനിമയുടെ സൗണ്ട് ഡിസൈനിങ് നിർവഹിച്ച നിഥിൻ ലൂക്കോസ് തന്നെ വിമർശിച്ച് ട്വീറ്റ് ചെയ്തു. സിങ്ക് സൗണ്ടും ഡബ്ബ് സിനിമയും മനസ്സിലാക്കാൻ കഴിയാത്ത ജൂറിയെക്കുറിച്ചോർത്ത് സഹതാപം തോന്നുന്നെന്ന് നിഥിൻ ലൂക്കോസ് പറഞ്ഞു.
ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ മികച്ച സംവിധായകൻ, മികച്ച നടി, മികച്ച പിന്നണിഗായിക, മികച്ച സഹനടൻ, മികച്ച സംഘട്ടനം അടക്കം നിരവധി പുരസ്കാരങ്ങൾ മലയാള സിനിമ സ്വന്തമാക്കിയിരുന്നു. 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന്റെ സംവിധാനത്തിനാണ് അന്തരിച്ച സച്ചി സംവിധായകനുള്ള അവാർഡിന് ഉടമയായത്. സൂരറൈപോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിന് അപർണ ബാലമുരളി മികച്ച നടിക്കുന്ന പുരസ്കാരം നേടി. 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലെ സൂപ്പർഹിറ്റായ 'കലക്കാത്താ സന്ദനമേര' എന്ന നാടൻ പാട്ടിന് നഞ്ചിയമ്മ മികച്ച പിന്നണി ഗായികക്കുള്ള പുരസ്കാരം നേടി. അയ്യപ്പനും കോശിയും ചിത്രത്തിലെ അയ്യപ്പനെ അവിസ്മരണമാക്കിയ ബിജു മേനോനാണ് മികച്ച സഹനടനുള്ള പുരസ്കാരം. ഇതേ ചിത്രത്തിലെ സംഘട്ടനരംഗങ്ങൾ ഒരുക്കിയതിന് മാഫിയ ശശി അവാർഡിന്റെ തിളക്കത്തിലേറി.
'തിങ്കളാഴ്ച നിശ്ചയം' മികച്ച മലയാളം ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. കപ്പേളക്ക് മികച്ച പ്രെഡക്ഷൻ ഡിസൈനുള്ള പുരസ്കാരവും സ്വന്തമാക്കി. കാവ്യാ പ്രകാശ് സംവിധാനം ചെയ്ത വാങ്ക് ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ചിത്രം ശോഭ തരൂര്‍ ശ്രിനിവാസന്‍ സംവിധാനം ചെയ്ത റാപ്‌സഡി ഓഫ് റയിന്‍സ് - ദ മണ്‍സൂണ്‍ ഓഫ് കേരള. ഇതേ വിഭാഗത്തില്‍ മികച്ച ഛായാഗ്രാഹന്‍ നിഖില്‍ എസ്. പ്രവീണ്‍. ശബ്ദിക്കുന്ന കലപ്പ എന്ന ചിത്രത്തിനാണ് പുരസ്‌കാരം. മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള പുരസ്കാരം അനൂപ് രാമകൃഷ്ണന്റെ 'എം.ടി- അനുഭവങ്ങളുടെ പുസ്തക'ത്തിന് ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.