മിതാലി രാജായി താപ്സീയെത്തുന്നു; ക്രിക്കറ്ററുടെ ജീവിതകഥ പറഞ്ഞ് 'സബാഷ് മിത്തു'
text_fieldsമുംബൈ: അഭിനയത്തിൽ സവിശേഷ പാടവംകൊണ്ട് ശ്രദ്ധേയയായ ബോളിവുഡ് നടി താപ്സീ പന്നു ഇപ്പോൾ ക്രിക്കറ്റ് കളിക്കാൻ പഠിക്കുന്ന തിരക്കിലാണ്. വെറുമൊരു ഹോബിയായല്ല താപ്സീ ക്രീസിലിറങ്ങുന്നതെന്ന് മാത്രം. ബാറ്റും ബോളുമായി അവർ മല്ലിടുന്നത് ഒരു സിനിമയുടെ പുർണതക്കുവേണ്ടിയാണ്. ആധുനിക ക്രിക്കറ്റിൽ ഇന്ത്യയുടെ അഭിമാനമായ വനിതാ താരം മിതാലി രാജിന്‍റെ ജീവിത കഥ സിനിമയാക്കി മാറ്റുന്ന 'സബാഷ് മിത്തു'വിലെ ടൈറ്റിൽ റോൾ ഗംഭീരമാക്കുന്നതിനുവേണ്ടിയാണ് ഈ മുന്നൊരുക്കം.
പ്രശസ്ത കോച്ച് നൂഷിൻ അൽ ഖദീറിനൊപ്പമാണ് താപ്സീ ക്രിക്കറ്റ് പരിശീലിക്കുന്നത്. ബാറ്റിങ് സ്റ്റൈലും ഫൂട്വർക്കുമടക്കം സ്ക്രീനിലെ ചുവടുകൾ ഒരു പ്രൊഫഷനൽ ക്രിക്കറ്ററുടേതിന് സമാനമായിരിക്കണമെന്ന ആഗ്രഹത്താലാണ് താപ്സീ ക്രിക്കറ്റിന്‍റെ വിദഗ്ധ രീതികൾ പഠിച്ചെടുക്കാൻ ശ്രമിക്കുന്നത്.
'ഞാൻ മുെമ്പാരിക്കലും ക്രിക്കറ്റ് കളിച്ചിേട്ടയില്ല. ഒരു കാഴ്ചക്കാരിയും ആരാധികയും മാത്രമായിരുന്നു ഇതുവരെ. കളിക്കാനായി ക്രീസിലിറങ്ങൂകയെന്നത് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ, ആ സമ്മർദം മികവ് പുറത്തെടുക്കാൻ സഹായകമാകുെമന്ന് ഞാൻ കരുതുന്നു. എന്‍റെയും മിതാലിയുടെയും പൊതുവിലുള്ള സവിശേഷ ഗുണം ഒരുപക്ഷേ, ഇതായിരിക്കാം.' -താപ്സീ പറയുന്നു.
ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ മിതാലിയുടെ ജീവിതകഥ രാജ്യത്തെ പതിനായിരക്കണക്കിന് പെൺകുട്ടികൾക്ക് പ്രചോദനമേകുന്നതാണെന്ന് സബാഷ് മിത്തുവിന്‍റെ സംവിധായകൻ രാഹുൽ ധോലാക്കിയ പറയുന്നു. പ്രിയ ആവേൻ ആണ് സിനിമക്ക് തിരക്കഥയെഴുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.