ബംഗളൂരു ചലച്ചിത്ര മേളയിൽ അംഗീകാരം നേടി 'താഹിറ'
text_fieldsകൊടുങ്ങല്ലൂർ: ബംഗളൂരു അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ കൊടുങ്ങല്ലൂരിൽ പിറവിയെടുത്ത മലയാള ചിത്രം 'താഹിറ'ക്ക് അംഗീകാരം. ചലച്ചിത്രോത്സവത്തിലെ ഇന്ത്യൻ മത്സര വിഭാഗത്തിലാണ് താഹിറ അംഗീകാരം നേടിയത്. മികച്ച രണ്ടാമത്തെ ഇന്ത്യൻ ചലച്ചിത്രത്തിനുള്ള പുരസ്കാരമാണ് സിദ്ദിക്ക് പറവൂർ സംവിധാനം ചെയ്ത താഹിറ കരസ്ഥമാക്കിയത്.
കൊടുങ്ങല്ലൂർ എറിയാട് സ്വദേശിനിയായ താഹിറയുടെ അതിജീവന ഗന്ധിയായ യഥാർഥ ജീവിതം അവരിലൂടെത്തന്നെ പറയുന്ന സിനിമ മുമ്പ് ഗോവൻ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ ഇന്ത്യൻ പനോരമയിലേക്കും തെരഞ്ഞെടുത്തിരുന്നു. മികച്ച തിരക്കഥക്കും നടിക്കുമുള്ള പുരസ്കാരം താഹിറ നേടിയിട്ടുണ്ട്. താഹിറതന്നെ നായികയാവുന്ന ഈ ചിത്രത്തിൽ നിസ്വാർഥ സ്നേഹത്തിലും ലാളിത്യത്തിലും ചാലിച്ചെടുത്ത മാനവികതയാണ് നിറയുന്നത്.
ജന്മനാ കാഴ്ചശക്തിയില്ലാത്ത അധ്യാപകനായ ക്ലിന്റ് മാത്യുവാണ് ചിത്രത്തിലെ അന്ധഗായകനെ അവതരിപ്പിച്ചിരിക്കുന്നത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ പിതാവ് മരിച്ചതോടെ ഒരു കുടുംബത്തിന്റെ മുഴുവൻ ഭാരവും ചുമലിലേറ്റി താഹിറ എന്ന പെൺകുട്ടി നടത്തുന്ന അതിജീവന പോരാട്ടമാണ് സിനിമയുടെ ഇതിവൃത്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.