Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightതമിഴ് നടൻ ബിജിലി രമേശ്...

തമിഴ് നടൻ ബിജിലി രമേശ് അന്തരിച്ചു

text_fields
bookmark_border
Tamil actor Bijili Ramesh dies after prolonged illness
cancel

ചെന്നൈ: തമിഴ് നടൻ ബിജിലി രമേശ് (46) അന്തരിച്ചു. തിങ്കളാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. കരൾ സംബന്ധമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. നിരവധി തമിഴ് സിനിമകളില്‍ ഹാസ്യ നടനായി രമേശ് തിളങ്ങിയിട്ടുണ്ട്.

യുട്യൂബിലൂടെയാണ് ബിജിലി ശ്രദ്ധേയനാവുന്നത്. പ്രാങ്ക് വീഡിയോകളിലാണ് താരം ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇതിലൂടെ നിരവധി ആരാധകരെ നേടി. രജനികാന്തിന്റെ കടുത്ത ആരാധകനായിരുന്നു ബിജിലി രമേശ്.

നെൽസൺ ദിലീപ് കുമാറിന്റെ സിനിമയിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയത്. നത്പെ തുണൈ, കാത്തു വാക്കുളെ രണ്ടു കാതൽ, പൊൻമ​ഗൾ വന്താൽ, ആടൈ, സിവപ്പു മ‍ഞ്ചൾ പച്ചൈ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. എല്ലാം ചെറിയ വേഷങ്ങളായിരുന്നു. ടെലിവിഷൻ പരിപാടികളിലും കോമഡി ഷോകളിലും സജീവമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil ActortamilObit NewsBijili Ramesh
News Summary - Tamil actor Bijili Ramesh dies after prolonged illness
Next Story