തമിഴ്നടൻ േഫ്ലാറൻറ് പെരേര കോവിഡ് ബാധിച്ച് മരിച്ചു
text_fieldsചെന്നൈ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തമിഴ്നടൻ േഫ്ലാറൻറ് പെരേര അന്തരിച്ചു. 67 വയസായിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിേയാടെ ഗുരുതരാവസ്ഥയിലെത്തുകയും മരണം സംഭവിക്കുകയുമായിരുന്നു.
കഴിഞ്ഞ മാസം ഒരു വിവാഹചടങ്ങിൽ പങ്കെടുത്ത ശേഷമാണ് േഫ്ലാറൻറ് പെരേരക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അമ്പതിലധികം തമിഴ്സിനിമകളിൽ അഭിനയിച്ച േഫ്ലാറൻറ് കലൈജ്ഞർ ടിവിയുടെ ജനറൽ മാനേജറായും സേവനമനുഷ്ഠിച്ചു. വിജയ് നായകനായ പുതിയ ഗീതെ എന്ന ചിത്രത്തിലൂടെയാണ് േഫ്ലാറൻറ് സിനിമാ ജീവിതം ആരംഭിച്ചത്. പിന്നീട് കായൽ, കുംങ്കി, തൊടരി, താരാമണി, വി.ഐ.പി 2, പുതുവാഗ എൻമനസ് തങ്കം തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.