തമിഴ് നടൻ പൂ രാമു നിര്യാതനായി
text_fieldsചെന്നൈ: പ്രശസ്ത തമിഴ് നാടക–സിനിമാ നടൻ പൂ രാമു ചെെന്നെയിൽ നിര്യാതനായി. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
പേരൻപ്, തിലഗർ, നീർ പാർവൈ, തങ്ക മീൻകൾ, പരിയേറും പെരുമാൾ, കർണൻ, സൂരറൈ പോട്ര്, തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു. സൂരറൈ പോട്രിൽ സൂര്യയുടെയും കർണനിൽ ധനുഷിന്‍റെയും അച്ഛനായാണ് രാമു അഭിനയിച്ചത്.
ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച രാവിലെയാണ് ചെന്നൈയിലെ രാജീവ് ഗാന്ധി ഗവ. ജനറൽ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
2008ല്‍ പുറത്തിറങ്ങിയ പൂ എന്ന സിനിമയിലൂടെയാണ് രാമു സിനിമയിലെത്തിയത്. അതിനുശേഷമാണ് പൂ രാമു എന്ന് അറിയപ്പെടാന്‍ തുടങ്ങിയത്. സിനിമയിലെത്തും മുന്‍പ് തെരുവില്‍ നാടകങ്ങൾ ചെയ്യുമായിരുന്നു.
പൂ രാമുവിന്‍റെ നിര്യാണത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അനുശോചനം രേഖപ്പെടുത്തി. ഇടതുപക്ഷ ആശയങ്ങൾ ജനങ്ങളിലേക്കെത്തിച്ച തെരുവ് നാടക കലാകാരനായിരുന്നു രാമുവെന്ന് എം.കെ സ്റ്റാലിൻ അനുസ്മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.