തമിഴ് സംവിധായകൻ എസ്.പി. ജനനാഥൻ അന്തരിച്ചു
text_fieldsഎസ്.പി. ജനനാഥൻ
െചെന്നെ: ദേശീയ പുരസ്കാര ജേതാവായ തമിഴ് സംവിധായകൻ എസ്.പി. ജനനാഥൻ അന്തരിച്ചു. 61വയസായിരുന്നു.
നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഹൃദയാഘാതം മൂലമാണ് മരണം. വ്യാഴാഴ്ച അദ്ദേഹത്തെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു.
2004ൽ അദ്ദേഹത്തിന്‍റെ കന്നി ചിത്രമായ 'ഇയർെക്കെ' മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി. ഇ, പേരാൺമൈ, പുറംപോക്ക് എൻഗിര പെതുവുഡമെയ് എന്നിവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ.
സാമൂഹിക പ്രതിബദ്ധതയുള്ള വ്യത്യസ്തമാർന്ന പ്രമേയങ്ങൾ കൊണ്ട് ശ്രദ്ധേയമായിരുന്നു അദ്ദേഹത്തിന്‍റെ ചിത്രങ്ങൾ.
വിജയ് സേതുപതി, ശ്രുതി ഹാസൻ, ജഗപതി ബാബു, സായ് ധൻസിക എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി 'ലാഭം' എന്ന ചിത്രമാണ് അവസാനമായി സംവിധാനം ചെയ്തത്. ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കിടെയാണ് അസുഖബാധിതനായത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.