തമിഴ് നവസിനിമകൾ സാമൂഹിക മുന്നേറ്റത്തിനുള്ള രാഷ്ട്രീയായുധം-വെട്രിമാരൻ
text_fieldsതിരുവനന്തപുരം: തമിഴ് നവ സിനിമകൾ സാമൂഹിക മുന്നേറ്റത്തിനുള്ള രാഷ്ട്രീയായുധമെന്ന് സംവിധായകൻ വെട്രിമാരൻ. ദ്രാവിഡ രാഷ്ട്രീയം മുന്നോട്ടുവെക്കുന്ന ആശയങ്ങൾക്ക് ബലം പകരുന്നതാണ് തമിഴിലെ നവസിനിമകൾ.
പുരുഷ കാഴ്ചപ്പാടിലൂടെ കഥ പറയുന്നതുകൊണ്ടാണ് സിനിമയിൽ ആൺകോയ്മ നിലനിൽക്കുന്നതെന്നും വെട്രിമാരൻ പറഞ്ഞു. രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതര സംസ്കാരങ്ങളെ ബഹുമാനിക്കാനുള്ള നമ്മുടെ മനോഭാവമാണ് ലോക സിനിമകൾക്ക് കേരളത്തിൽ ലഭിക്കുന്ന സ്വീകാര്യതയിലൂടെ തെളിയുന്നതെന്ന് സംവിധായകൻ ലിജോജോസ് പെല്ലിശ്ശേരി പറഞ്ഞു.
ലോകമെങ്ങുമുള്ള സിനിമകളിലെ ഭാഷാ പ്രയോഗങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന മലയാളികൾ ചുരുളി പോലുള്ള സിനിമകളിലെ പ്രയോഗങ്ങളെ വിമർശിക്കുന്നത് നമ്മുടെ സംസ്കാരത്തിന്റെ സവിശേഷത കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ഹോളിവുഡ് സംവിധായിക നതാലിയ, കമൽ, സിബി മലയിൽ, രഞ്ജിത്, ബീനാപോൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.