Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_right'ചോരക്കളി' ; ഷെയ്ന്‍...

'ചോരക്കളി' ; ഷെയ്ന്‍ നിഗം ഇനി കോളിവുഡിലും; പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്ത്

text_fields
bookmark_border
ചോരക്കളി ; ഷെയ്ന്‍ നിഗം ഇനി കോളിവുഡിലും; പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്ത്
cancel

മോളിവുഡ് യുവതാരം ഷെയ്ന്‍ നിഗം തമിഴ് സിനിമയില്‍ അരങ്ങേറുന്നു. തന്റെ ആദ്യ സിനിമയായ 'മദ്രാസ്‌ക്കാരന്റെ' ടീസര്‍ കഴിഞ്ഞ ദിവസം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഉടന്‍ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ ഇറങ്ങയതിന്റെ ആവേശത്തിലാണ് ആരാധകര്‍.

വാലി മോഹന്‍ ദാസ് സംവിധാനം ചെയ്യുന്ന മദ്രാസ്‌ക്കാരന്‍ ആക്ഷന്‍ യോണറില്‍ വരുന്ന ചിത്രമാണ്. ഷെയ്ന്‍ നിഗത്തിനെ കൂടാതെ കലയരസന്‍, നിഹാരിക കൊനിഡെല. ഐഷ്വര്യ ദത്ത, കരുണാസ്, പാണ്ടിരാജന്‍ എന്നിവരും സിനിമയില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ ടീസര്‍ റിലീസ് ദിനം നേരത്തെ തന്നെ അറിയിച്ചിരുന്നു.

ഷെയ്ന്‍ നിഗത്തിന്റെ കഥാപാത്രത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍ കാണിച്ച ടീസറില്‍ സിനിമ ഒരു ആക്ഷന്‍ ത്രില്ലറാണെന്ന സൂചന നല്‍കുന്നുണ്ട്. ഷെയ്‌നിനെയും കലയരസനെയും കേന്ദ്രികരിച്ച് നടക്കുന്ന ഒരു റിവഞ്ച് സ്റ്റോറിയാണ് സിനിമയുടെ ഇതിവൃത്തമെന്ന് ടീസര്‍ സൂചിപ്പിക്കുന്നു.

ഒരുപാട് വയലന്‍സും, ചോരക്കളിയും സിനിമയുടെ ഭാഗമായിരിക്കുമെന്ന് ചിത്രത്തില്‍ നിന്നും വ്യക്തമാകുന്നതാണ്. എസ്. ആര്‍ പ്രൊഡക്ഷന്‍സിന്‍രെ ബാനറില്‍ ബി. ജഗദീശാണ് സിനിമ നിര്‍മിക്കുന്നത്. പ്രസന്ന കുമാര്‍ ഛായഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് വസന്ത കുമാറും, മ്യൂസിക്ക് ് സാം സി.എസ് എന്നിവരുമാണ് ചെയ്തിരിക്കുന്നത്. ഷൂട്ടിങ് പൂര്‍ത്തിയായ സിനിമയുടെ റിലീസ് ഡേറ്റ് തീരുമാനിച്ചിട്ടില്ല. ഉടന്‍ തന്നെ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മദ്രാസ്‌ക്കാരന്റെ ടീസര്‍;





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Movie NewsShane Nigamkollywood
News Summary - 'ചോരക്കളി' ; ഷെയ്ന്‍ നിഗം ഇനി കോളിവുഡിലും; പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്ത്
Next Story