സീരിയൽ താരം ശ്രാവണിയുടെ ആത്മഹത്യ; തെലുഗ് സിനിമ നിർമാതാവ് അറസ്റ്റിൽ
text_fieldsഹൈദരാബാദ്: തെലുഗ് സീരിയൽ താരം കൊണ്ടപള്ളി ശ്രാവണിയുടെ ആത്മഹത്യയിൽ സിനിമാ നിർമാതാവ് അശോക് റെഡ്ഢി അറസ്റ്റിൽ. 'പ്രേമതോ കാർത്തിക്' എന്ന ചിത്രത്തിൽ അഭിനയിക്കവെയാണ് ശ്രാവണി അശോക് റെഡ്ഢിയെ പരിചയപ്പെടുന്നത്. പിന്നീട് ഇയാളിൽ നിന്നും മാനസിക പീഡനം ഉണ്ടായിട്ടുണ്ടെന്ന് അവസാന ഫോൺകോളിൽ വ്യക്തമാക്കിയിരുന്നു. േബ്ലാക്ബസ്റ്റർ ചിത്രം ആർ.എക്സ് 100 ഉൾപ്പെടെ നിരവധി ചിത്രങ്ങളുടെ നിർമാതാവാണ് അശോക് റെഡ്ഢി.
ആത്മഹത്യ പ്രേരണ കുറ്റത്തിന് ശ്രാവണിയുടെ മുൻകാമുകൻ സായ് കൃഷ്ണ റെഡ്ഢി, ടിക് ടോക് താരം ദേവരാജ് റെഡ്ഢി എന്നിവരെ ഹൈദരാബാദ് പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഇവർ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
ശ്രാവണി അവസാനമായി ദേവരാജ് റെഡ്ഢിയെയാണ് ഫോൺവിളിച്ചിരുന്നത്. മൂന്നുപേരുടെയും പേര് പരാമർശിച്ച താരം ഇവരുടെ മാനസിക പീഡനവും അപമാനവും സഹിക്കാനാവില്ലെന്നും അതിനാൽ ജീവനൊടുക്കുകയാണെന്നും വ്യക്തമാക്കിയിരുന്നു.
സെപ്തംബർ എട്ടിനാണ് ഹൈദരാബാദിലെ മധുര നഗറിലുള്ള വസതിയിൽ ശ്രാവണിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 'മൗനരാഗം', 'മനസു മമത' തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെ താരം പ്രശസ്തി നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.