സ്വപ്നവും ജീവിതവും തമ്മിലുള്ള പോരാട്ടം; ഈ 'ടെസ്റ്റി'ൽ ഇവർ വിജയിക്കുമോ?
text_fieldsആർ. മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ്. ശശികാന്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ടെസ്റ്റി'ന്‍റെ ട്രെയിലർ ഇറങ്ങി. ക്രിക്കറ്റ് ലോകത്തിന്റെ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം പറയുന്നത്. ഒരു ക്രിക്കറ്റ് കളിക്കാരന്‍റെ വേഷത്തിലാണ് സിദ്ധാർഥ് എത്തുന്നത്.
ജീവിതത്തിലെ ആത്യന്തിക പരീക്ഷണത്തിലെ തിരഞ്ഞെടുപ്പുകൾ അവരെ നായകന്മാരോ വില്ലന്മാരോ ആക്കി മാറ്റുന്നതിന്‍റെ കാഴ്ചയാണ് ട്രെയിലറിൽ. ക്രിക്കറ്റ് മൈതാനവും അതിനപ്പുറവുമായി പരസ്പരം ബന്ധപെട്ട് കിടക്കുന്ന മൂന്ന് പേരുടെ കഥയാണ് ചിത്രം പറയുന്നത്.
എസ് ശശികാന്ത് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണിത്. ഏപ്രിൽ നാലിന് നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. നെറ്റ്ഫ്ലിക്സിന്റെ ഈ വർഷത്തെ ആദ്യത്തെ ഒറിജിനൽ തമിഴ് റിലീസാണ് ടെസ്റ്റ്. ഭ്രമയുഗം, കടസീല ബിരിയാണി, മണ്ടേല, വിക്രം വേദ മുതലായ മികച്ച ചിത്രങ്ങള്‍ നിര്‍മിച്ച വൈനോട്ട് സ്റ്റുഡിയോസിന്‍റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും ശശികാന്തും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിൽ നടി മീര ജാസ്മിനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. പത്ത് വര്‍ഷത്തിന് ശേഷം മീര ജാസ്മിന്റ തമിഴിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.