ഫഹദ് ഇനി രജനിയുടെ വില്ലൻ! വൻ താരനിരയുമായി 'തലൈവർ 170'
text_fieldsതലൈവർ 170 ൽ രജനി കാന്തിന്റെ വില്ലനാവുന്നത് ഫഹദ് ഫാസിൽ. ചിത്രത്തിന്റെ അണിയറപ്രവർത്തകരെ ഉദ്ധരിച്ച് ഇന്ത്യ ടു ഡെയാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ടി.ജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജ ഈ ആഴ്ച ചെന്നൈയിൽ നടക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ചിത്രത്തിൽ അമിതാഭ് ബച്ചനും മഞ്ജു വാര്യരും പ്രധാനവേഷത്തിലെത്തുന്നുണ്ടെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പുറത്തു പ്രചരിക്കുന്ന റിപ്പോർട്ട് ശരിയാണെങ്കിൽ 32 വർഷത്തിന് ശേഷമാകും രജനികാന്തും ബച്ചനും ഒന്നിച്ചെത്തുന്നത്. തെലുങ്ക് താരം ശർവാനന്ദ് പേരും പ്രചരിക്കുന്നുണ്ട്. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. ലൈക്ക പ്രൊഡക്ഷൻസാണ് തലൈവർ 170 നിർമിക്കുന്നത്. അനിരുദ്ധ് ആണ് സംഗീതം.
ജയിലറാണ് ഏറ്റവും ഒടുവിൽ പുറത്ത് ഇറങ്ങിയ രജനി ചിത്രം. ആഗസ്റ്റ് 10 ന് തിയറ്ററുകളിൽ എത്തിയ ചിത്രം ഹൗസ് ഫുള്ളായി പ്രദർശനം തുടരുകയാണ്. മകൾ ഐശ്വര്യ സംവിധാനം ചെയ്യുന്ന ലാൽ സലാമിലും രജനി അഭിനയിക്കുന്നുണ്ട്. ചിത്രത്തിൽ മൊയ്തീൻ ഭായി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.