Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Thalaivi Poster
cancel
Homechevron_rightEntertainmentchevron_rightMovie Newschevron_rightകങ്കണയുടെ 'തലൈവി'...

കങ്കണയുടെ 'തലൈവി' ഏപ്രിൽ 23നെത്തും; മോഷൻ പോസ്റ്റർ പുറത്തുവിട്ടു

text_fields
bookmark_border

ചെന്നൈ: ബോളിവുഡ്​ താരം കങ്കണ റണാവത്ത്​ തമിഴ്​നാട്​ മുൻ മുഖ്യമന്ത്രി ജയലളിതയായെത്തുന്ന ചിത്രം 'തലൈവി' ഏപ്രിൽ 23ന്​ തിയറ്ററുകളിലെത്തും. ജയലളിതയുടെ 73ാമത്​ ജന്മദിനമായ ഫെബ്രുവരി 24നാണ്​ ചിത്രത്ത​ിന്‍റെ റിലീസ്​ തീയതി പ്രഖ്യാപിച്ചത്​. ചിത്രത്തിന്‍റെ മോഷൻ പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവെച്ചു.

ഹിന്ദി, തമിഴ്​, തെലുഗു ഭാഷകളിലാണ്​ ചിത്രം തിയറ്ററുകളിലെത്തുക. സിനിമ ലോകത്തുനിന്നും തമിഴ്​നാട്​ രാഷ്​ട്രീയത്തിലെ അവിഭാജ്യഘടകമായി മാറിയ ജയലളിതയുടെ ജീവിത കഥയാണ്​ ചിത്രം പറയുന്നത്​. മുൻമുഖ്യമന്ത്രി എം.ജി. രാമചന്ദ്രനായി അരവിന്ദ്​ സ്വാമിയെത്തും. തോഴി ശശികലയായി മലയാളി താരം ഷംന കാസിമാണ്​ ചിത്രത്തിലെത്തുക.

എ.എൽ. വിജയ്​ ആണ്​ ചിത്രത്തിന്‍റെ സംവിധാനം. ബാഹുബലിക്കും മണികർണികക്കും തിരക്കഥ എഴുതിയ കെ.വി. വി​ജയേന്ദ്ര പ്രസാദാണ്​ തലൈവിക്ക്​ തിരക്കഥ ഒരുക്കിയിരിക്കുന്നത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kangana RanautThalaiviJ Jayalalithaa
News Summary - Thalaivi makers announce release date teaser out
Next Story