അജിത്തിന് ഹിറ്റ് സമ്മാനിച്ച സംവിധായകനൊപ്പം ഇളയദളപതി! നടന്റെ അവസാന ചിത്രമെന്ന് റിപ്പോർട്ട്
text_fieldsരാഷ്ട്രീയത്തിൽ സജീവമാകാൻ തയാറെടുക്കുന്ന നടൻ വിജയ് യുടെ അവസാന ചിത്രം ഒരുക്കുന്നത് തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകൻ എച്ച്. വിനോദ് എന്ന് റിപ്പോർട്ട്. റിപ്പോർട്ട്പ്രകാരം സിനിമ ചർച്ചകൾ നടന്നെന്നും സംവിധായകന്റെ കഥയിൽ വിജയ് തൃപ്തനാണെന്നുമാണ്. എന്നാൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല. ഉടൻ തന്നെ വിജയ് ചിത്രം പ്രഖ്യാപിക്കുമെന്നാണ് വിവരം.
വിജയ് യുടെ അവസാന ചിത്രത്തിനായി സംവിധായകരായ കാർത്തിക് സുബ്ബരാജ്, എച്ച് വിനോദ്, ആർജെ ബാലാജി തുടങ്ങിയവരുമായി ചർച്ചകൾ നടന്നിരുന്നു. ഇപ്പോൾ എച്ച്. വിനോദിന്റെ പേരാണ് ഉയർന്നു കേൾക്കുന്നത്. ഈ ചിത്രം മുഴുനീള പൊളിറ്റിക്കൽ ത്രില്ലറായിരിക്കുമെന്നാണ് റിപ്പോർട്ട്.
വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോട്ടാണ് അണിയറയിൽ ഒരുങ്ങുന്ന വിജയ് ചിത്രം. വിജയ് ഡബിൾ റോളിൽ എത്തുന്ന ചിത്രത്തിൽ പ്രശാന്ത്, പ്രഭുദേവ, അജ്മൽ, മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യുവാൻ ശങ്കർ രാജയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.
ചിത്രമായ തുനിവാണ് ഏറ്റവും ഒടുവിൽ എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രം. 2014ൽ മനോബാല നിർമ്മിച്ച സതുരംഗ വേട്ടൈയിലൂടെയാണ് കോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. നേർകൊണ്ട പാർവൈ, വലിമൈ എന്നിവയാണ് മറ്റു ചിത്രങ്ങൾ.
2024 ഫെബ്രുവരിയിലാണ് വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. തമിഴക വെട്രി കഴകം എന്നാണ് പേര്. 2026ൽ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിയുടെ പാർട്ടി മത്സരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.