'തത്വമസി' നാല് ഭാഷകളിൽ; ഇഷാനും വരലക്ഷ്മി ശരത്കുമാറും മുഖ്യവേഷങ്ങളിൽ
text_fieldsകൊച്ചി: റോഗ് മൂവി ഫെയിം ഇഷാനും വരലക്ഷ്മി ശരത്കുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമായ 'തത്വമസി'യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ രമണ ഗോപിസെട്ടി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ നിർമ്മിക്കുന്ന ഒരു പാൻ ഇന്ത്യ പദ്ധതിയാണ് 'തത്വമസി'.
ആർ.ഇ.എസ് എന്റർടൈൻമെന്റ് എൽ.എൽ.പിയുടെ ബാനറിൽ രാധാകൃഷ്ണ തെലു ആണ് ചിത്രം നിർമ്മിക്കുന്നത്. ശ്യാം കെ. നായിഡു ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. പ്രകാശ് രാജ്, ഹരീഷ് ഉത്തമനും എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സംഗീതം-സാം സി.എസ്, എഡിറ്റർ-മാർത്താണ്ഡ് കെ.വെങ്കിടേഷ്,സ്റ്റണ്ട് ഡയറക്ടർ-പീറ്റർ ഹെയ്ൻ, ഗാനരചന-ചന്ദ്രബോസ്, പി.ആർ.ഒ-വംശി ശേഖർ, പി. ശിവപ്രസാദ്, വൈശാഖ് സി. വടക്കേവീട് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.