'തട്ടാശ്ശേരി കൂട്ട'വുമായി നടൻ ദിലീപ്; ട്രെയിലർ പുറത്ത്
text_fieldsഅർജുൻ അശോകൻ, പ്രിയംവദ കൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് പത്മനാഭൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് "തട്ടാശ്ശേരി കൂട്ടം". സിനിമയുടെ ട്രെയിലർ
പുറത്തിറങ്ങി. ഗ്രാൻഡ് പ്രോഡിക്ഷൻസിന്റെ ബാനറിൽ ദിലീപ് നിർമ്മിക്കുന്ന ചിത്രം നവംബറിൽ തിയറ്ററുകളിൽ എത്തും. സന്തോഷ് എച്ചിക്കാനം തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ അർജുൻ അശോകനോടൊപ്പം ഗണപതി, അനീഷ് ഗോപാൽ, ഉണ്ണീ രാജൻ പി ദേവ്, അപ്പു, വിജയരാഘവൻ, ശ്രീലക്ഷ്മി, സിദ്ദിഖ്, ഷൈനി, മാമ്മുകോയ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഛായാഗ്രഹകൻ - ജിതിൻ സ്റ്റാൻലിലാവോസ്, ബി കെ ഹരിനാരണന്‍,രാജീവ് ഗോവിന്ദന്‍,സഖി എല്‍സ എന്നിവരുടെ വരികള്‍ക്ക് റാം ശരത്ത് സംഗീതം പകരുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ - കെ പി ജോണി, ചന്ദ്രൻ അത്താണി, ശരത് ജി നായർ, ബൈജു ബി ആർ. പ്രൊജക്റ്റ് ഹെഡ് - റോഷൻ ചിറ്റൂർ, പ്രൊഡക്ഷൻ കൺട്രോളർ - ഷാഫി ചെമ്മാട്, ചീഫ് അസോസിയേറ്റ്- സുധീഷ് ഗോപിനാഥ്, കല- അജി കുറ്റ്യാണി, മേക്കപ്പ്-റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സഖി എൽസ, എഡിറ്റര്‍- വി സാജന്‍, സ്റ്റില്‍സ്- നന്ദു, പരസ്യക്കല- കോളിന്‍ ലിയോഫില്‍, പി ആർ ഒ - എസ് ദിനേശ്, മാർക്കറ്റിങ് ഡിസൈനിങ് - പപ്പെറ്റ് മീഡിയ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.