സുഷാന്തിനെക്കുറിച്ചുള്ള സിനിമയുടെ റിലീസ് തടയണമെന്ന ഹരജി കോടതി തള്ളി
text_fieldsന്യൂഡൽഹി: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിൻെറ മരണം ആസ്പദമാക്കിയുള്ള 'ന്യായ്: ദി ജസ്റ്റിസ്'എന്ന സിനിമയുടെ റിലീസ് തടയണമെന്ന ഹരജി ഡൽഹി ഹൈകോടതി തള്ളി. വെള്ളിയാഴ്ചയാണ് സിനിമയുടെ റിലീസ്.
സുഷാന്തിൻെറ ജീവിതം ആസ്പദമാക്കിയുള്ള വിവിധ സിനിമകൾ തടയണമെന്ന് ആവശ്യപ്പെട്ട് പിതാവ് കൃഷ്ണ കിഷോർ സിങ് ആണ് ഹരജി നൽകിയത്. കുടുംബത്തിൻെറ സമ്മതമില്ലാതെയാണ് സിനിമകൾ ചിത്രീകരിച്ചതെന്നും മകൻെറ ആത്മഹത്യയിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്നവരുടെ വിശ്വസ്തർ ആസൂത്രിതമായിട്ടാണ് സിനിമ ഒരുക്കിയിട്ടുള്ളെതന്നും പിതാവ് ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
തങ്ങൾക്കുണ്ടായ മാനഹാനിക്ക് നഷ്ടപരിഹാരമായി രണ്ട് കോടി രൂപയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ജസ്റ്റിസ് സഞ്ജീവ് നരുലയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഹരജി തള്ളുകയായിരുന്നു. സിനിമാ നിർമാതാക്കളോട് അക്കൗണ്ടുകൾ നിലനിർത്താനും കോടതി ആവശ്യപ്പെട്ടു.
'ന്യായ്: ദി ജസ്റ്റിസ്', സൂയിസൈഡ് ഓർ മർഡർ: എ സ്റ്റാർ വാസ് ലോസ്റ്റ്', 'ശശാങ്ക്' തുടങ്ങിയ സിനിമകളാണ് സുഷാന്തിൻെറ ജീവിതം ആസ്പദമാക്കി വരുന്നത്. ന്യായ്: ദി ജസ്റ്റിസ് നാളെ റിലീസ് ചെയ്യുേമ്പാൾ, മറ്റു മൂന്ന് സിനിമകളുടെ ഷൂട്ടിങ് തുടങ്ങിയിട്ടുണ്ട്.
ചലച്ചിത്ര പ്രവർത്തകർ മറ്റ് ഉദ്ദേശങ്ങൾ നടപ്പാക്കാനാണ് ഈ ചിത്രങ്ങൾ ഒരുക്കുന്നത്. ഇവ പുറത്തിറങ്ങുന്നതിൽ ആശങ്കയുണ്ട്. അത് സുഷാന്തിൻെറയും കുടുംബത്തിൻെറയും സൽപ്പേരിനെ ദോഷം ചെയ്യും. സൽപ്പേര് നഷ്ടപ്പെടൽ, മാനസിക ആഘാതം, ഉപദ്രവിക്കൽ എന്നിവക്കുള്ള നഷ്ടപരിഹാരമായി രണ്ട് കോടി നൽകണം. കൂടാതെ ഈ ചിത്രങ്ങൾ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലുള്ള വിചാരണയെ ബാധിക്കാം' എന്നീ കാര്യങ്ങളും ഹരജിയിൽ ചൂണ്ടിക്കാട്ടി.
ബോളിവുഡിലെ മുൻനിര താരമായ സുശാന്ത് സിങ് രാജ്പുത്തിനെ (34) കഴിഞ്ഞവർഷം ജൂൺ 14നാണ് മുംബൈയിലെ അപ്പാർട്ട്മെൻറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹം ആത്മഹത്യ ചെയ്തുവെന്ന നിഗമനത്തിൽ മുംബൈ പൊലീസ് അന്വേഷണവുമായി മുന്നോട്ടുപോയെങ്കിലും പിന്നീട് കേസ് സി.ബി.ഐക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.