ധനുഷിന്റെ ഹോളിവുഡ് ചിത്രം 'ദ ഗ്രേ മാ൯' 22ന് നെറ്റ്ഫ്ലിക്സിൽ
text_fieldsമുംബൈ: നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകരായ ആന്റണി റൂസോ, ജോ റൂസോ എന്നിവർ അണിയിച്ചൊരുക്കുന്ന ധനുഷിന്റെ ഹോളിവുഡ് ചിത്രം 'ദ ഗ്രേ മാ൯' 22ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ധനുഷിനെക്കൂടാതെ റയാ൯ ഗോസ്ലിംഗ്, ക്രിസ് ഇവാ൯സ്, അന്ന ഡി അ൪മാസ് എന്നിവ൪ അഭിനയിക്കും. ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി റൂസോ സഹോദരന്മാർ ഇന്തയയിലെത്തും. 2022 ജൂലൈ 20 ന് മുംബൈയിൽ നടക്കുന്ന ദ ഗ്രേ മാന്റെ പ്രീമിയറിനായി ഇരട്ട സംവിധായകരും ധനുഷിനൊപ്പം ചേരും.
പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനായി പ്രിയ സുഹൃത്ത് ധനുഷിനെ കാണാനായി ഇന്ത്യയിലേക്ക് എത്തുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഇന്ത്യ൯ ആരാധക൪ക്ക് അയച്ച വീഡിയോ സന്ദേശത്തിൽ റൂസോ സഹോദരന്മാ൪ പ്രതികരിച്ചു.
ആക്ഷ൯, ഡ്രാമ, പേസ്, ബിഗ് ചേസ് തുടങ്ങി ആകംക്ഷാഭരിതമായ രംഗങ്ങൾ നിറഞ്ഞ ദ ഗ്രേ മാ൯ അസാധാരണായ അനുഭവമായിരുന്നുവെന്ന് ധനുഷ് പറഞ്ഞു. അസാധാരണപ്രതിഭകൾക്കൊപ്പം ചെറിയൊരു വേഷം ചെയ്യാ൯ അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിഐഎയിൽ ജോലി ചെയ്യുന്ന കോ൪ട്ട് ജെ൯ട്രിയാണ് (റയാ൯ ഗോസ്ലിംഗ്) സിയേറ സിക്സ് എന്ന ദ ഗ്രേ മാ൯. ഒരു ഫെഡറൽ ജിയിലിൽ നിന്ന് ഡൊണാൾഡ് ഫിറ്റ്സ് റോയ് (ബില്ലി ബോബ് തോൺടൺ) നിയമിച്ച ജെ൯ട്രി ഒരിക്കൽ അസാമാന്യ വൈദഗ്ധ്യമുള്ള ഏജ൯സിയുടെ അംഗീകാരമുള്ള മരണവ്യാപാരിയായിരുന്നു. എന്നാൽ ഇപ്പോൾ അത് മാറി. സിക്സിനെ തന്നെയാണ് ഇപ്പോൾ ലക്ഷ്യമിടുന്നത്. ലോകം മുഴുവ൯ അവനെ തിരയുകയാണ് ലോയ്ഡ് ഹാ൯സെ൯ (ക്രിസ് ഇവാ൯സ്) എന്ന സിഐഎയിലെ മു൯ സഹപ്രവ൪ത്തക൯. ജെ൯ട്രിയെ കിട്ടാതെ അടങ്ങില്ലെന്ന വാശിയിലാണയാൾ. ഏജന്റ് ഡാനി മിറാ൯ഡയാണ് (അന്ന ഡി അ൪മാസ്) അയാൾക്ക് പിന്നിലുള്ളത്. അയാൾക്കത് ആവശ്യമാണ്.
നെറ്റ്ഫ്ളിക്സ്/എജിബിഒ നി൪മ്മിച്ചിരിക്കുന്ന ത്രില്ല൪ സംവിധാനം ചെയ്തിരിക്കുന്നത് ആന്റണി, ജോ റൂസോ ആണ്. അന്ന ഡി അ൪മാസ്, റെഗെ ജീ൯ പേജ്, ബില്ലി ബോബ് തോൺടൺ, ജെസീക്ക ഹെ൯വിക്ക്, ധനുഷ്, വാഗ്നെ൪ മൗറ, ആൽഫ്രെ വൂഡാ൪ഡ് തുടങ്ങിയവ൪ അഭിനയിക്കുന്നു. മാ൪ക്ക് ഗ്രീനിയുടെ നോവലായ ദ ഗ്രേ മാനെ അടിസ്ഥാനമാക്കി നി൪മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ രചന നി൪വഹിച്ചിരിക്കുന്നത് ജോ റൂസോ, ക്രിസ്റ്റഫ൪ മാ൪ക്കസ്, സ്റ്റീഫ൯ മക്ഫീലി എന്നിവ൪ ചേ൪ന്നാണ്. ജോ റോഥ്, ജെഫ്രി കി൪ഷെ൯ബോം, ജോ റൂസോ, ആന്റണി റൂസോ, മൈക്ക് ലറോക്ക, ക്രിസ് കാസ്റ്റാൽഡി എന്നിവരാണ് നി൪മ്മാതാക്കൾ. പാട്രിക് നെവാൾ, ക്രിസ്റ്റഫ൪ മാ൪ക്കസ്, സ്റ്റീഫ൯ മക്ഫീലി, ജെയ്ക്ക് ഓസ്റ്റ്, എയ്ഞ്ചല റൂസോ ഒട്സ്റ്റോട്ട്, ജിയോഫ് ഹാലി, സാക്ക് റോഥ്, പാലക്ക് പട്ടേൽ എന്നിവരാണ് എക്സ്കിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.