Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഞാന്‍ പറഞ്ഞാല്‍...

ഞാന്‍ പറഞ്ഞാല്‍ മക്കള്‍ കേള്‍ക്കില്ല; ചിലപ്പോൾ ജനറേഷന്റെ വ്യത്യാസമായിരിക്കും -ആമിര്‍ ഖാന്‍

text_fields
bookmark_border
ഞാന്‍ പറഞ്ഞാല്‍ മക്കള്‍ കേള്‍ക്കില്ല; ചിലപ്പോൾ ജനറേഷന്റെ വ്യത്യാസമായിരിക്കും -ആമിര്‍ ഖാന്‍
cancel

താൻ പറയുന്നത് തന്റെ മക്കൾ കേൾക്കാറില്ലെന്ന് നടൻ ആമിർ ഖാൻ. നെറ്റ്ഫ്ലിക്സ് അവതരിപ്പിക്കുന്ന ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് താരത്തിന്റെ വെളിപ്പെടുത്തൽ. സഹപ്രവർത്തകർ തങ്ങളുടെ മക്കളെ സംസാരിക്കാനായി തന്റെ അരികിലേക്ക് അയക്കുമെന്നും എന്നാൽ തന്റെ മക്കള്‍ക്ക് ഒരു താൽപര്യവുമില്ലെന്നും ആമിർ പറഞ്ഞു. ഇത് ചിലപ്പോൾ ജനറേഷന്റെ വ്യത്യാസമായിരിക്കുമെന്നും താരം കൂട്ടിച്ചേർത്തു.

എന്റെ മക്കള്‍ ഞാന്‍ പറയുന്നത് കേള്‍ക്കാറില്ല. നമ്മള്‍ നമ്മുടെ മാതാപിതാക്കളെ അനുസരിക്കുമായിരുന്നു. അന്ന് നമ്മുടെ മക്കള്‍ നമ്മളെ അനുസരിക്കുമെന്നാണ് കരുതിയത്. പക്ഷേ അത് മാറി. അവര്‍ നമ്മളെ കേൾക്കാറില്ല. ചെറുപ്പത്തിൽ നമ്മുടെ മാതാപിതാക്കളോട് വഴക്കിടുമായിരുന്നു. ഇത് തന്നെയാണ് ഇന്ന് നമ്മുടെ മക്കളും നമ്മളോട് ചെയ്യുന്നത്.

ജാക്കി ഷ്രോഫ് എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹത്തിന്റെ മകന്‍ ടൈഗര്‍ ഷ്രോഫ് സിനിമയിലേക്ക് ചുവടുവെക്കാൻ നേരത്ത് ജഗ്ഗു എന്നോട് പറഞ്ഞു, നീ അവനെ ഒന്ന് കണ്ട് സംസാരിക്കണമെന്ന്. ഇൻഡസ്ട്രിയിലെ നിരവധി പേരാണ് അവരുടെ മക്കളെ കാണണം എന്ന് എന്നോട് പറയുന്നത്. നിങ്ങള്‍ക്കൊപ്പം സമയം ചെലവഴിച്ചാല്‍ അവര്‍ എന്തെങ്കിലും പഠിക്കും എന്നാണ് അവര്‍ പറയുക. പക്ഷേ എന്റെ കുട്ടികള്‍ക്ക് ഒരു താല്‍പര്യവുമില്ല. ഞാൻ പറയുന്നത് ഒന്നും കേൾക്കാറില്ല. ഞാന്‍ എന്തെങ്കിലും പറഞ്ഞാല്‍ പപ്പ എന്ന് പറഞ്ഞ് തടയും -ആമിര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു.

ആമിര്‍ ഖാന് മൂന്ന് മക്കളാണുള്ളത്. ഇറയും ജുനൈദും ആദ്യ ഭാര്യ റീന ദത്തയിലെ മക്കളാണ്.രണ്ടാം ഭാര്യ കിരണ്‍ റാവുവില്‍ ആസാദ് എന്നൊരു മകനുണ്ട് താരത്തിന്.ജുനൈദ് അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലെത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aamir Khan
News Summary - The Great Indian Kapil Show- Aamir Khan reveals whether his son Junaid Khan listens to his advice or not!
Next Story