ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ തമിഴിലും തെലുങ്കിലും ഒരുങ്ങുന്നു
text_fieldsമലയാളത്തിൽ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ തമിഴിലും തെലുങ്കിലും ഒരുങ്ങുന്നു. സ്ത്രീകള്‍ നേരിടുന്ന അസമത്വവും അടിച്ചമര്‍ത്തലുകളും അടുക്കളയുടെ പശ്ചാത്തലത്തിൽ ചൂണ്ടിക്കാട്ടിയ ചിത്രം വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെത്തിയ ചിത്രം ജിയോ ബേബിയാണ് സംവിധാനം ചെയ്തത്. നീം സ്ട്രീ എന്ന ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലാണ് റിലീസ് ചെയ്തത്.
ബൂംറാംഗ്, ബിസ്‌കോത്ത് എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ആര്‍. കണ്ണന്‍ ആണ് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍റെ റീമേക്ക് അവകാശങ്ങള്‍ വാങ്ങിയിരിക്കുന്നത്. തമിഴ്, തെലുങ്ക് റീമേക്കുകള്‍ സംവിധാനം ചെയ്യുന്നതും കണ്ണന്‍ തന്നെയാണ്.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചിത്രത്തിന് ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ദമ്പതികളായി എത്തിയ ചിത്രമാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. ചിത്രത്തിലെ ഓരോ രംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.