ഇന്ത്യൻ പേഴ്സനാലിറ്റി ഓഫ് ദ ഇയർ അവാർഡ് ഹേമമാലിനിക്കും പ്രസൂൺ ജോഷിക്കും
text_fieldsഷിംല: ബോളിവുഡ് നടിയും രാഷ്ട്രീയനേതാവുമായ ഹേമമാലിനി, ഗാനരചയിതാവ് പ്രസൂൺ ജോഷി എന്നിവർ 'ഇന്ത്യൻ പേഴ്സനാലിറ്റി ഓഫ് ദ ഇയർ'അവാർഡിന് അർഹരായതായി കേന്ദ്ര വാർത്ത വിനിമയ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാകുർ അറിയിച്ചു. ഗോവ ചലച്ചിത്രമേളയിൽ പുരസ്കാരം സമ്മാനിക്കും.
ചലച്ചിത്രമേഖലക്ക് നൽകിയ സംഭാവനകളാണ് ഇരുവരെയും പുരസ്കാരത്തിന് അർഹരാക്കിയതെന്ന് അദ്ദേഹം വ്യാഴാഴ്ച വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അഖിലേന്ത്യ സേമ്മളനത്തിന് എത്തിയതായിരുന്നു അദ്ദേഹം. ബി.ജെ.പി എം.പിയായ ഹേമമാലിനി 50 വർഷമായി ചലച്ചിത്രമേഖലയിൽ സജീവമാണ്. അടുത്തിടെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചെയർപേഴ്സനായ പ്രസൂൺ ജോഷി ഹം തും, ബ്ലാക്ക്, രംഗ് ദേ ബസന്തി, താരേ സമീൻ പർ, ഭാഗ് മിൽഖ ഭാഗ് അടക്കമുള്ള ചിത്രങ്ങളിൽ ഹിറ്റ് പാട്ടുകളെഴുതിയിട്ടുണ്ട്.
നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, സോണി ലിവ് ഉൾപ്പെടെ അഞ്ച് സ്ട്രീമിങ് സേവനങ്ങൾ ആദ്യമായി ഈവർഷത്തെ ചലച്ചിത്രമേളയിൽ പങ്കെടുക്കും. 52ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേള നവംബർ 20 മുതൽ 28 വരെ നേരിട്ടും ഓൺലൈനിലും ആണ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.