Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightപൗരാണിക അറബ്​ കവി അൻതറ...

പൗരാണിക അറബ്​ കവി അൻതറ ബിൻ ഷദ്ദാദി​ന്റെ ജീവിതം സിനിമയാകുന്നു

text_fields
bookmark_border
antarah bin shaddad
cancel
camera_alt

‘അ​ൻ​ത​റ’ സി​നി​മ​യു​ടെ പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യ​പ്പോ​ൾ

ജി​ദ്ദ: അ​റ​ബ്​ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ക​വി​ക​ളി​ലൊ​രാ​ളാ​യ അ​ൻ​ത​റ ബി​ൻ ഷ​ദ്ദാ​ദി​​ന്റെ ജീ​വി​തം സി​നി​മ​യാ​കു​ന്നു. നി​യോ​മി​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നു​ള്ള പ്രാ​രം​ഭ ന​ട​പ​ടി തു​ട​ങ്ങി. ലോ​ക​പ്ര​ശ​സ്​​ത ച​ല​ച്ചി​ത്ര​കാ​ര​നും സം​വി​ധാ​യ​ക​നു​മാ​യ സൈ​മ​ൺ വെ​സ്​​റ്റി​​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ നി​യോ​മി​ലെ മ​നോ​ഹ​ര​മാ​യ ഭൂ​പ്ര​കൃ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ​ ച​രി​ത്ര​പ​ര​വും ഇ​തി​ഹാ​സ സ​മാ​ന​വു​മാ​യ ക​വി​യു​ടെ ജീ​വി​ത​ക​ഥ വി​ട​രു​ന്ന ‘അ​ൻ​ത​റ’ എ​ന്ന സി​നി​മ ചി​ത്രീ​ക​രി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്.

സി​നി​മ​യു​ടെ ഷൂ​ട്ടി​ങ്​ 2024 തു​ട​ക്ക​ത്തി​ൽ ആ​രം​ഭി​ക്കും. നി​യോ​മി​ൽ 12 ആ​ഴ്‌​ച ചി​ത്രീ​ക​ര​ണം നീ​ളും. ചി​ത്രീ​ക​ര​ണ​ത്തി​നും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മു​ള്ള കേ​ന്ദ്ര​മാ​യ ബ​ജ്​​ദ ഡെ​സേ​ർ​ട്ട് സ്​​റ്റു​ഡി​യോ​യി​ലാ​ണ് ചി​ത്ര​ത്തി​​ന്റെ ടീം ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

നി​യോ​മി​നു​ള്ളി​ലെ അ​തി​ശ​യ​ക​ര​മാ​യ പ്ര​കൃ​തി​സൗ​ന്ദ​ര്യം മു​ഴു​വ​ൻ ഒ​പ്പി​യെ​ടു​ക്കു​ന്ന ചി​ത്രീ​ക​ര​ണം ആ ​മേ​ഖ​ല​യി​ലെ പ്ര​കൃ​തി​പ​ര​മാ​യ സ​വി​ശേ​ഷ​ത​ക​ളെ​ല്ലാം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. ച​ല​ച്ചി​ത്ര നി​ർ​മാ​ണ​ത്തി​ലെ ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ച്​ നി​ർ​മി​ക്കു​ന്ന സി​നി​മ​യാ​കും ‘അ​ൻ​ത​റ’.

അ​ൻ​ത​റ എ​ന്ന ക​വി​യു​ടെ ജ​ന്മ​ദേ​ശം എ​വി​ടെ​യാ​ണോ ആ ​​പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന്​ ത​ന്നെ​ സി​നി​മ ചി​ത്രീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന​ത്​ സി​നി​മ​യി​ലെ ക​ഥാ​ഗ​തി​ക്ക്​ കൂ​ടു​ത​ൽ വി​ശ്വാ​സ്യ​ത​യും യാ​ഥാ​ർ​ഥ്യ​വും ന​ൽ​കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന്​ സം​വി​ധാ​യ​ക​ൻ സൈ​മ​ൺ വെ​സ്​​റ്റ്​ പ​റ​ഞ്ഞു. ഈ ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ൽ സ​ന്തോ​ഷ​വും ആ​വേ​ശ​വും ഉ​ണ്ടെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

സൗ​ദി​യി​ലെ വ​ള​രു​ന്ന ച​ല​ച്ചി​ത്ര വ്യ​വ​സാ​യ വി​ക​സ​ന​ത്തി​ന് സം​ഭാ​വ​ന ന​ൽ​കാ​നും ആ​ഗോ​ള പ്രേ​ക്ഷ​ക​ർ​ക്ക് സ​വി​ശേ​ഷ​മാ​യ ച​ല​ച്ചി​ത്ര അ​നു​ഭ​വം പ​ക​രാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി സൈ​മ​ൺ വെ​സ്​​റ്റ്​ പ​റ​ഞ്ഞു.

എ.​ഡി ആ​റാം നൂ​റ്റാ​ണ്ടി​ൽ ജീ​വി​ച്ചി​രു​ന്ന പ്ര​മു​ഖ അ​റ​ബ് ക​വി​യാ​ണ്​ അ​ൻ​ത​റ ബി​ൻ ഷ​ദ്ദാ​ദ്. അ​ദ്ദേ​ഹ​ത്തി​ലെ ഇ​തി​ഹാ​സ​പൂ​ർ​ണ​മാ​യ ക​ഥ​യാ​ണ് ചി​ത്രം വി​വ​രി​ക്കു​ന്ന​ത്. മി​ക​ച്ച ജീ​വി​താ​നു​ഭ​വ​ങ്ങ​ളും ക​ഥ​ക​ളും അ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​രു​ന്നു. ധൈ​ര്യ​ത്തി​നും വീ​ര​ത്വ​ത്തി​നും പ്ര​ശ​സ്ത​നാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​റ​ബ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ക​വി​ക​ളി​ലും കു​തി​ര​പ്പ​ട​യാ​ളി​ക​ളി​ലും ഒ​രാ​ളാ​യി അ​റി​യ​പ്പെ​ടു​ന്ന ക​ലാ​കാ​ര​നാ​ണ്​ അ​ൻ​ത​റ ബി​ൻ ഷ​ദ്ദാ​ദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CinemaPoetAntarah bin shaddad
News Summary - The life of ancient Arab poet Antarah bin Shaddad is becoming a movie
Next Story