മലബാറിൽ നിന്നുള്ള കഥകളുമായി അന്തോളജി ചിത്രം 'ദി മലബാർ ടെയിൽസ്'; സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
text_fieldsമലബാറിൽ നിന്നുള്ള കഥകളുമായി അന്തോളജി മൂവിയായ 'ദി മലബാർ ടെയിൽസ്' എത്തുന്നു. ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിന്റെ രചനയും സംവിധാനവും അനിൽ കുഞ്ഞപ്പനാണ് നിർവഹിക്കുന്നത്. ചോക്ക്ബോർഡ് ഫിലിംസിന്റെ ബാനറിൽ അനിൽ കുഞ്ഞപ്പനാണ് ചിത്രം നിർമിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രൊഡക്ഷൻ കൺട്രോളർ: ഡോ. പ്രീത അനിൽ. എഡിറ്റിംഗ് ആൻഡ് അസോസിയേറ്റ് ഡയറക്ടർ: അനുപ്രിയ എകെ. പ്രശസ്ത സംവിധായകരായ ഷാജുൺ കര്യാൽ, എം പത്മകുമാർ, ജോമോൻ എന്നിവരുടെ സംവിധാന സഹായിയായി പല ചിത്രങ്ങളിലും പ്രവർത്തിച്ച സംവിധായകനാണ് അനിൽ കുഞ്ഞപ്പൻ.
വ്യത്യസ്തമായ ഗൃഹാന്തരീക്ഷത്തിലെ അഞ്ച് സാധാരണ കുടുംബങ്ങളിലെ ഹൃദയസ്പർശിയായ കഥയാണ് ചിത്രത്തിലൂടെ പറയുന്നത്. കേരളത്തിന്റെ സമൃദ്ധമായ സാംസ്കാരിക വൈവിധ്യവും സാമൂഹ്യ പ്രശ്നങ്ങളും ആഴത്തിൽ അവതരിപ്പിക്കുന്ന ചിത്രമാണ് 'ദി മലബാർ ടെയിൽസ്'.
ശിവരാജ്, അനില്‍ അന്റോ, പ്രദീപ് ബാലൻ, ദേവേന്ദ്രനാഥ് ശങ്കരനാരായണൻ, അൻവർ സാദിഖ്, വിജയൻ വി നായർ, പ്രണവ് മോഹൻ, പ്രസീത വസു, ലത സതീഷ്, നവ്യ ബൈജു, സുമന, അനുപ്രിയ എകെ, ആർദ്ര ദേവി തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഡിഒപി: അഷ്റഫ് പാലാഴി, ഗോകുൽ വിജി, അപ്പു, രാകേഷ് ചെല്ലയ്യ, ഷിമിൽ.
ഗാനരചന: സുമന, നൗഷാദ് ഇബ്രാഹിം, അനുപ്രിയ എകെ. സംഗീതം: ഫിഡൽ അശോക്, അമൽ ഇർഫാൻ. കോസ്റ്റ്യൂം: അനിൽകുമാർ. മേക്കപ്പ്: റഷീദ് അഹമ്മദ്. ആർട്ട്: ശിവൻ കല്ലിഗൊട്ട, അഖിൽ കക്കോടി. മിക്സിങ് എൻജിനീയർ: ജൂബിൻ എസ് രാജ്. കളർ ഗ്രേഡിങ് ആൻഡ് ഡിഐ: ആർട്ടിസ്റ്റ് പ്രഹ്ലാദ് പുത്തഞ്ചേരി. പിആർഒ: എംകെ ഷെജിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.