കിടിലൻ ടീസറുമായി 'മാസ്റ്റർ'; വിജയും സേതുപതിയും നേർക്കുനേർ
text_fieldsകൈദി, മാനഗരം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവ്വഹിച്ച് റിലീസിനൊരുങ്ങുന്ന തമിഴ് ആക്ഷൻ-ത്രില്ലർ ചലച്ചിത്രമായ 'മാസ്റ്ററി'െൻറ ടീസർ പുറത്തിറക്കി. വിജയ് നായകനാകുന്ന ഈ ചിത്രത്തിൽ വിജയ് സേതുപതിയും അഭിനയിക്കുന്നുണ്ട്. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ആദ്യ ചിത്രമാണിത്.
സേവ്യർ ബ്രിട്ടോ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നാസർ,അർജുൻ ദാസ്, ശന്തനു ഭാഗ്യരാജ്, മാളവിക മോഹനൻ, ആൻഡ്രിയ ജെർമിയ എന്നിവരും നിർണ്ണായക വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. സത്യൻ സൂര്യൻ ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നിർവഹിക്കുന്നത് ഫിലോമിൻ രാജാണ്.
അനിരുദ്ധ് രവിചന്ദറാണ് ഈ ചിത്രത്തിെൻറ സംഗീതവും, പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. വിജയ് തന്നെ നായകനായ കത്തി എന്ന ചിത്രത്തിെൻറയും സംഗീത സംവിധാനം നിർവഹിച്ചത് അനിരുദ്ധ് രവിചന്ദറായിരുന്നു. 100 കോടി രൂപയാണ് ചിത്രത്തിെൻറ ബജറ്റ്. ഈ വർഷം ഏപ്രിൽ ഒമ്പതിനായിരുന്നു ചിത്രത്തിെൻറ റിലീസ് തീരുമാനിച്ചിരുന്നത്. ലോകമാകെ പടർന്നു പിടിച്ച കൊറോണ വൈറസിെൻറ പശ്ചാത്തലത്തിൽ ഈ ചിത്രത്തിന്റെ റിലീസ് മാറ്റി വെക്കുകയായിരുന്നു. ഒ ടി ടി റിലീസിലൂടെയും പുറത്തിറക്കുന്ന ചിത്രത്തിെൻറ പ്രക്ഷേപണ അവകാശം സൺ ടിവിയും ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോയും സ്വന്തമാക്കി.
ചെന്നൈ, ഡൽഹി, ശിവമോഗ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ചിത്രത്തിെൻറ ലൊക്കേഷനുകൾ. ഹിന്ദി, മലയാളം, കന്നഡ ഭാഷകളിൽ പുറത്തിറങ്ങുന്ന ആദ്യത്തെ വിജയ് ചിത്രം കൂടിയാണിത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.