Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightഉപചാരപൂർവം ഗുണ്ടാ...

ഉപചാരപൂർവം ഗുണ്ടാ ജയനിലെ പുതിയ ഗാനമെത്തി

text_fields
bookmark_border
ഉപചാരപൂർവം ഗുണ്ടാ ജയനിലെ പുതിയ ഗാനമെത്തി
cancel

ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ചിത്രത്തിലെ പുതിയ ഗാനമെത്തി. ചില്ലുമണി കായലിന്റെ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് ഹരിനാരായണനും ആലപിച്ചിരിക്കുന്നത് ദയ ബിജിപാലും ആണ്. ബിജിപാൽ ആണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നത്

നടൻ സൈജു കുറുപ്പിന്റെ കരിയറിലെ നൂറാം ചിത്രം എന്ന വിശേഷണവുമായി എത്തുന്ന ചിത്രമാണ് ഉപചാരപൂർവം ഗുണ്ട ജയൻ. അരുൺ വൈഗ സംവിധാനം ചെയ്തിരിക്കുന്ന ഈ കോമഡി എന്ററൈനെർ, കുറുപ്പ് എന്ന ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം യുവ താരം ദുൽകർ സൽമാൻ നിർമ്മിച്ച ചിത്രമാണ്. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്ന് നിർമ്മിച്ച ഈ ചിത്രം രചിച്ചിരിക്കുന്നത് രാജേഷ് വർമയാണ്.

സൈജു കുറുപ്പിനൊപ്പം സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരാണ് ഇതിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. എൽദോ ഐസക് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് കിരൺ ദാസ് ആണ്. ഫെബ്രുവരി ഇരുപത്തിയഞ്ചിനാണ് ആണ് ചിത്രം റിലീസ് ചെയ്യുക.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Upacharapoorvam Gunda Jayan
News Summary - The new song of Gunda Jayan has arrived
Next Story