‘ഇൻ ദി റെയിൻ’ സിനിമയുടെ ലാഭം കരുണയായ് പെയ്യും
text_fieldsമാവേലിക്കര: മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് രണ്ട് തവണ നേടിയിട്ടുള്ള അബനി ആദി പ്രധാന വേഷത്തിലെത്തുന്ന ‘ഇൻ ദി റെയിൻ’ എന്ന സിനിമയിൽനിന്ന് ലഭിക്കുന്ന ലാഭം മുഴുവൻ അർഹരായവർക്ക് ചികിത്സ സഹായ ഉപകരണങ്ങൾ നൽകാൻ ഉപയോഗിക്കുമെന്ന് അണിയറ പ്രവർത്തകർ. ഭിന്നശേഷിക്കാരിയായ അന്ന എന്ന പെൺകുട്ടിയുടെ കഥ പറയുന്ന സിനിമയാണ് ‘ഇൻ ദി റെയിൻ’.
വീടുകളിലെ കിടപ്പ് രോഗികൾക്ക് സൗജന്യ സാന്ത്വന പരിചരണം നൽകുന്നതിന് രൂപവത്കരിച്ച 'നിഴൽ' പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ട്രസ്റ്റിന്റെ ഉദ്ഘാടന ചടങ്ങിൽ സിനിമയുടെ സംവിധായകൻ ആദി ബാലകൃഷ്ണനാണ് ‘ഇൻ ദി റെയിനി’ന് തിയറ്ററിൽ നിന്നും ലഭിക്കുന്ന ലാഭം മുഴുവൻ ഭിന്നശേഷിക്കാർക്കുള്ള ചികിത്സ സഹായ ഉപകരണങ്ങൾക്കായി ചെലവഴിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതിന്റെ തുടക്കമെന്ന നിലയിൽ ‘ഇൻ ദി റെയിൻ’ ടീമിന്റെ ആദ്യ വിൽ ചെയറും ചടങ്ങിൽ വിതരണം ചെയ്തു.
കരിപ്പുഴ ഇരുപത്തെട്ടാം കടവ് റോഡിൽ തുടങ്ങിയ ‘നിഴൽ’ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ട്രസ്റ്റ് രമേശ് ചെന്നിത്തല എം.എൽ.എയാണ് ഉദ്ഘാടനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.